അ​വ​ധി​ക്കാ​ല​ത്ത് യാ​ത്ര​ക്കാ​രെ പി​ഴി​ഞ്ഞാ​ൽ ബ​സു​ക​ളെ പൂ​ട്ടും; ന​ട​പ​ടി​ക്കു സ​ർ​ക്കാ​ർ
Tuesday, December 10, 2019 8:33 PM IST
കൊ​ച്ചി: അ​വ​ധി ദി​ന​ങ്ങ​ൾ മു​ന്നി​ൽ ക​ണ്ട് യാ​ത്ര​ക്കാ​രി​ൽ നി​ന്ന് അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന അ​ന്ത​ർ സം​സ്ഥാ​ന ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നാ​ണു സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ക്രി​സ്തു​മ​സ്, പു​തു​വ​ൽ​സ​രം അ​ട​ക്ക​മു​ള്ള ആ​ഘോ​ഷ​വേ​ള​ക​ൾ മ​റ​യാ​ക്കി അ​ന്ത​ർ സം​സ്ഥാ​ന ബ​സു​ക​ൾ യാ​ത്ര​ക്കാ​രെ പി​ഴി​യു​ക​യാ​ണെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണു ക​ർ​ശ​ന ന​ട​പ​ടി​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ബം​ഗ​ളു​രു​വി​ൽ​നി​ന്ന് എ​റ​ണാ​കു​ളം അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് 1500 രൂ​പ​യാ​ണ് കൂ​ടു​ത​ൽ ഈ​ടാ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം വെ​ബ്സൈ​റ്റു​ക​ളി​ൽ ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​ത്ത​ര​ത്തി​ൽ ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന അ​ന്ത​ർ സം​സ്ഥാ​ന ബ​സു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ർ​ടി​ഒ (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്) അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.