പൗ​ര​ത്വ ബി​ൽ ബു​ധ​നാ​ഴ്ച രാ​ജ്യ​സ​ഭ​യി​ൽ; ജെ​ഡി​യു​വി​ൽ ഭി​ന്ന​ത; സ​ർ​ക്കാ​രി​ന് ആ​ശ​ങ്ക
Tuesday, December 10, 2019 9:20 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ പാ​സാ​ക്കി​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ ബു​ധ​നാ​ഴ്ച രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ ബി​ല്ലി​നെ​ച്ചൊ​ല്ലി ജെ​ഡി​യു​വി​ൽ ഭി​ന്ന​ത. പാ​ർ​ട്ടി ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ശാ​ന്ത് കി​ഷോ​ർ ജെ​ഡി​യു നി​ല​പാ​ടി​നെ തു​റ​ന്നു വി​മ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ മു​തി​ർ​ന്ന മ​റ്റു ചി​ല നേ​താ​ക്ക​ളും ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ൽ പാ​ർ​ട്ടി നേ​താ​വ് നീ​തീ​ഷ് കു​മാ​റി​നെ ആ​ശ​ങ്ക അ​റി​യി​ച്ചു.

പ്ര​ശാ​ന്ത് കി​ഷോ​റി​നു പു​റ​മേ ദേ​ശീ​യ വ​ക്താ​വ് പ​വ​ൻ കെ. ​വ​ർ​മ​യും ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കാ​നു​ള്ള തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണം എ​ന്ന് നി​തീ​ഷ് കു​മാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ബി​ല്ല് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വും വി​വേ​ച​ന സ്വ​ഭാ​വ​വും രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യ്ക്കു ത​ന്നെ എ​തി​രു നി​ൽ​ക്കു​ന്ന​തു​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര സ്വ​ഭാ​വ​ത്തി​ന് എ​തി​രും ഗാ​ന്ധി​ജി പോ​ലും ശ​ക്ത​മാ​യ എ​തി​ർ​പ്പ് ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​മാ​യി​രു​ന്ന ഒ​രു ബി​ല്ലാ​ണി​ത്. രാ​ജ്യ​സ​ഭ​യി​ൽ ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന വി​ഷ​യം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് നി​തീ​ഷ് കു​മാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പ​വ​ൻ കെ. ​വ​ർ​മ ട്വീ​റ്റ് ചെ​യ്തു.

മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൗ​ര​ത്വ​ത്തി​നു​ള്ള അ​വ​കാ​ശം നി​ശ്ച​യി​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ ജെ​ഡി​യു പി​ന്തു​ണ​യ്ക്കു​ന്ന​തു നി​രാ​ശ​ക​ര​മാ​ണെ​ന്നും ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ളാ​ൽ ന​യി​ക്ക​പ്പെ​ടു​ന്ന നേ​തൃ​ത്വ​മു​ള്ള, മ​തേ​ത​രം എ​ന്ന വാ​ക്ക് ആ​ദ്യ പേ​ജി​ൽ ത​ന്നെ മൂ​ന്നു ത​വ​ണ പ​റ​യു​ന്ന പാ​ർ​ട്ടി​യു​ടെ ഭ​ര​ണ​ഘ​ട​ന​യ്ക്കു വി​രു​ദ്ധ​മാ​ണ് ജെ​ഡി​യു നി​ല​പാ​ടെ​ന്നു​മാ​ണ് പ്ര​ശാ​ന്ത് കി​ഷോ​ർ ട്വീ​റ്റ് ചെ​യ്ത​ത്. ബി​ൽ പാ​ർ​ല​മെ​ൻ​റി​ൽ വോ​ട്ടി​നി​ട്ട​പ്പോ​ൾ ജെ​ഡി​യു ബി​ല്ലി​നെ അ​നു​കൂ​ലി​ച്ചു വോ​ട്ടു ചെ​യ്തി​രു​ന്നു.

രാ​ജ്യ​സ​ഭ​യി​ൽ 121 വോ​ട്ടു​ക​ളാ​ണ് ബി​ല്ല് പാ​സാ​ക്കി​യെ​ടു​ക്കാ​ൻ സ​ർ​ക്കാ​രി​നു വേ​ണ്ട​ത്. ബി​ജെ​പി​ക്ക് 83 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ബി​ജെ​ഡി ഏ​ഴ്, എ​ഐ​എ​ഡി​എം​കെ പ​തി​നൊ​ന്ന്, അ​കാ​ലി​ദ​ൾ മൂ​ന്ന്, ശി​വ​സേ​ന മൂ​ന്ന്, ജെ​ഡി​യു ആ​റ്, വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് ഒ​ന്ന്, എ​ൽ​ജെ​പി ഒ​ന്ന്, ആ​ർ​പി​ഐ ഒ​ന്ന്, നാ​ല് നോ​മി​നേ​റ്റ​ഡ് എം​പി​മാ​രു​മാ​ണു സ​ർ​ക്കാ​രി​നൊ​പ്പം നി​ൽ​ക്കു​മെ​ന്നു ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.