ശ​ബ​രി​മ​ല​വി​ധി ന​ട​പ്പാ​ക്ക​ണം, സ​ർ​ക്കാ​രി​നു മു​ന്നി​ൽ വേ​റെ വ​ഴി​യി​ല്ല: യെ​ച്ചൂ​രി
Tuesday, December 10, 2019 10:04 PM IST
കൊ​ച്ചി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്നു സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ഭ​ര​ണ​ഘ​ട​ന തൊ​ട്ട് സ​ത്യം ചെ​യ്താ​ണ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റ്റ​തെ​ന്നും യെ​ച്ചൂ​രി ഓ​ർ​മി​പ്പി​ച്ചു.

ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നാ​ണു സി​പി​എം നി​ല​പാ​ട്. ഇ​ക്കാ​ര്യ​ത്തി​ൽ സു​പ്രീം കോ​ട​തി​യു​ടെ വി​ധി ന​ട​പ്പി​ലാ​ക്കു​ക​യ​ല്ലാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു മ​റ്റു വ​ഴി​യി​ല്ല. ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. വ്യ​ക്ത​ത ഇ​ല്ലാ​ത്ത​താ​ണു വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​നു ത​ട​സ​മാ​കു​ന്ന​തെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ധി​യെ കോ​ണ്‍​ഗ്ര​സ് ആ​ദ്യം അ​നു​കൂ​ലി​ക്കു​ക​യും പി​ന്നീ​ട് എ​തി​ർ​ക്കു​ക​യും ചെ​യ്ത​തു വോ​ട്ട് മു​ന്നി​ൽ ക​ണ്ടാ​ണെ​ന്നും സീ​താ​റാം യെ​ച്ചൂ​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.