ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ലി​വ​ർ​പൂ​ൾ ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി പ്രീ​ക്വാ​ർ​ട്ട​റി​ൽ
Wednesday, December 11, 2019 2:27 AM IST
സാ​ൽ​സ്ബ​ർ​ഗ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ലി​വ​ർ​പൂ​ൾ പ്രീ​ക്വാ​ർ​ട്ട​റി​ൽ. ഗ്രൂ​പ്പ് ഇ​യി​ലെ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ൽ ഓ​സ്ട്രി​യ​ൻ ക്ല​ബ് സാ​ൽ​സ്ബ​ർ​ഗി​നെ കീ​ഴ​ട​ക്കി. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ലി​വ​ർ​പൂ​ളി​ന്‍റെ ജ​യം.

ഓ​സ്ട്രി​യ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പോ​രാ​ട്ട​മാ​ണ് ലി​വ​ർ​പൂ​ൾ പു​റ​ത്തെ​ടു​ത്ത്. ര​ണ്ടാം പ​കു​തി​യി​ലാ​ണ് ഇ​രു ഗോ​ളു​ക​ളും പി​റ​ന്ന​ത്. നാ​ബി കെ​യ്റ്റ(57), മു​ഹ​മ്മ​ദ് സ​ലാ(58) എ​ന്നി​വ​രാ​ണ് ലി​വ​ര്‍​പൂ​ളി​നാ​യി ഗോ​ള്‍ നേ​ടി​യ​ത്.

ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യാ​ണ് ലി​വ​ർ​പൂ​ൾ അ​വ​സാ​ന 16ൽ ​ഇ​ടം നേ​ടി​യ​ത്. ഗ്രൂ​പ്പി​ൽ ര​ണ്ടാ​മ​തെ​ത്തി​യ ന​പ്പോ​ളി​യും പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചു. ഗെ​ങ്കി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ന​പ്പോ​ളി​യു​ടെ നോ​ക്കൗ​ട്ട് പ്ര​വേ​ശ​നം.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.