ഒ​ഡീ​ഷ​യി​ൽ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടു
Wednesday, December 11, 2019 4:43 AM IST
ഫു​ൽ​ബാ​നി: ഒ​ഡീ​ഷ​യി​ൽ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍ പു​റ​ത്തു കൊ​ണ്ടു​വ​ന്ന അ​ഭി​മ​ന്യു പാ​ണ്ഡെ​യാ​ണ് അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. ക​ണ്ഡ​മാ​ൽ ജി​ല്ല​യി​ലെ ബ​ല്ലി​ഗു​ഡ ടൗ​ണി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

പാ​ണ്ഡെ​യു​ടെ വ​സ​തി​ക്കു സ​മീ​പം മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ എ​ത്തി​യ യു​വാ​ക്ക​ളാ​ണ് പാ​ണ്ഡെ​യ്ക്കു നേ​രെ നി​റ​യൊ​ഴി​ച്ച​ത്. വെ​ടി​വെ​പ്പി​ൽ പാ​ണ്ഡെ ത​ൽ​ക്ഷ​ണം മ​രി​ച്ച​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.