ചെ​ക്കി​ൽ ആ​ശു​പ​ത്രി​യി​ൽ വെ​ടി​വ​യ്പ്; ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു
Wednesday, December 11, 2019 6:19 AM IST
ഒ​സ്ട്രാ​വ: ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ൽ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​സ്ട്രാ​വ​യി​ലാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ലെ കാ​ത്തി​രു​പ്പ് മു​റി​യി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റി​യ അ​ക്ര​മി വെ​ടി​വ​യ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ശേ​ഷം ഇ​വി​ടെ​നി​ന്നും ര​ക്ഷ​പ്പെ​ട്ട അ​ക്ര​മി​യെ വെ​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ പി​ന്നീ​ട് ക​ണ്ടെ​ത്തി. ഇ​യാ​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തി​ന് ഭീ​ക​രാ​ക്ര​മ​ണ ബ​ന്ധ​മു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.