ഫ്ര​ഞ്ച് ക​ട​മ്പ​ക​ട​ന്നു; ചെ​ൽ​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്രീ ​ക്വാ​ർ​ട്ട​റി​ൽ
Wednesday, December 11, 2019 9:11 AM IST
സ്റ്റാം​ഫോ​ർ​ഡ് ബ്രി​ഡ്ജ്: ഫ്ര​ഞ്ച് ടീ​മി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ചെ​ൽ​സി യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ആ​യു​സ് നീ​ട്ടി​യെ​ടു​ത്തു. ഗ്രൂ​പ്പി​ലെ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ൽ ലി​ല്ലെ​യെ ആ​ദ്യ പ​കു​തി​യി​ലെ ഇ​ര​ട്ട​ഗോ​ളു​ക​ൾ​ക്ക് വീ​ഴ്ത്തി​യ ചെ​ൽ​സി പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ടാ​മി അ​ബ്ര​ഹാം, സീ​സ​ർ അ​സ്പി​ലി​ക്യൂ​ട്ട എ​ന്നി​വ​രാ​ണ് ചെ​ൽ​സി​ക്കാ​യി സ്കോ​ർ ചെ​യ്ത​ത്.

ആ​ദ്യ പ​കു​തി​യി​ൽ ക​ളി നി​യ​ന്ത്രി​ച്ച ചെ​ൽ​സി​യെ ര​ണ്ടാം പ​കു​തി​യി​ൽ ലി​ല്ലെ വെ​ള്ളം കു​ടി​പ്പി​ച്ചു. 78 ാം മി​നി​റ്റി​ൽ റെ​മി​യി​ലൂ​ടെ ഫ്ര​ഞ്ച് ടീം ​ഒ​രു ഗോ​ൾ തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും ചെ​ൽ​സി പ്ര​തി​രോ​ധം ക​ടു​പ്പി​ച്ച് ജീ​വ​ൻ നീ​ട്ടി​യെ​ടു​ത്തു.

ഗ്രൂ​പ്പ് ഇ​യി​ൽ ലി​വ​ർ​പൂ​ൾ ഗ്രൂ​പ്പ് ചാ​മ്പ്യ​ൻ​മാ​രാ​യി പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഓ​സ്ട്രി​യ​ൻ ക്ല​ബ് സാ​ൽ​സ്ബ​ർ​ഗി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് വീ​ഴ്ത്തി​യാ​ണ് ലി​വ​ർ​പൂ​ൾ ഗ്രൂ​പ്പ് ചാ​മ്പ്യ​ൻ​മാ​രാ​യ​ത്.

ഓ​സ്ട്രി​യ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പോ​രാ​ട്ട​മാ​ണ് ലി​വ​ർ​പൂ​ൾ പു​റ​ത്തെ​ടു​ത്ത്. ര​ണ്ടാം പ​കു​തി​യി​ലാ​ണ് ഇ​രു ഗോ​ളു​ക​ളും പി​റ​ന്ന​ത്. നാ​ബി കെ​യ്റ്റ(57), മു​ഹ​മ്മ​ദ് സ​ലാ(58) എ​ന്നി​വ​രാ​ണ് ലി​വ​ര്‍​പൂ​ളി​നാ​യി ഗോ​ള്‍ നേ​ടി​യ​ത്. ഗ്രൂ​പ്പി​ൽ ര​ണ്ടാ​മ​തെ​ത്തി​യ ന​പ്പോ​ളി​യും പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചു. ഗെ​ങ്കി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ന​പ്പോ​ളി​യു​ടെ നോ​ക്കൗ​ട്ട് പ്ര​വേ​ശ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.