പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ: എ​തി​ർ​ക്കു​ന്ന​വ​ർ പാ​ക്കി​സ്ഥാ​നെ​പ്പോ​ലെ സം​സാ​രി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Wednesday, December 11, 2019 11:17 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ ച​രി​ത്ര​പ​ര​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബി​ൽ ച​രി​ത്ര​പ​ര​വും സു​വ​ർ​ണ ലി​പി​ക​ളി​ൽ എ​ഴു​തി ചേ​ർ​ക്ക​പ്പെ​ടു​ന്ന​തു​മാ​ണെ​ന്ന് മോ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

ബി​ല്ലി​നെ എ​തി​ർ​ക്കു​ന്ന​വ​ർ​ക്ക് പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഷ​യാ​ണെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി. ബി​ൽ ഇ​ന്ന് രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തെ, ലോ​ക്സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കി​യി​രു​ന്നു. 80നെ​തി​രെ 311 വോ​ട്ടി​നാ​ണ് ലോ​ക്സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കി​യ​ത്.

‌രാ​ജ്യ​സ​ഭ​യി​ലും അ​നാ​യാ​സം ബി​ൽ പാ​സാ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബി​ജെ​പി. ലോ​ക്സ​ഭ​യി​ൽ ആ​റു മ​ണി​ക്കൂ​റാ​യി​രു​ന്നു ബി​ല്ലി​ന്മേ​ലു​ള്ള ച​ർ​ച്ച​യെ​ങ്കി​ൽ രാ​ജ്യ​സ​ഭ​യി​ൽ അ​ത് ഏ​ഴു മ​ണി​ക്കൂ​ർ ആ​ക്കി​യി​ട്ടു​ണ്ട്. സ​ഭ​യി​ലെ ചോ​ദ്യോ​ത്ത​ര വേ​ള​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.