പൗ​ര​ത്വ ബി​ല്ലി​ൽ ത​മി​ഴ​രെ​യും മു​സ്‌​ലിം​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണം: ക​മ​ൽ‌ ഹാ​സ​ൻ
Wednesday, December 11, 2019 12:43 PM IST
ചെ​ന്നൈ: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ ന​ട​ൻ ക​മ​ൽ ഹാ​സ​നും രം​ഗ​ത്ത്. ആ​ത്മാ​ർ​ഥ​വും ഉ​ദാ​ര​വു​മാ​യ നി​യ​മ​നി​ർ​മാ​ണ​ത്തി​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ൽ എ​ന്തി​നാ​ണ് ബി​ല്ലി​ൽ​നി​ന്ന് മു​സ്‌​ലിം​ക​ളെ​യും ശ്രീ​ല​ങ്ക​ൻ ത​മി​ഴ​രെ​യും ഒ​ഴി​വാ​ക്കി​യ​തെ​ന്ന് ക​മ​ൽ ഹാ​സ​ൻ‌ ചോ​ദി​ച്ചു.

വം​ശീ​യ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​ക​ളാ​യ ത​മി​ഴ​രെ​യും വി​വേ​ച​നം നേ​രി​ടു​ന്ന മു​സ്‌​ലിം​ക​ളെ​യും എ​ന്തു​കൊ​ണ്ടാ​ണ് ബി​ല്ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്‍? വോ​ട്ട് ല​ക്ഷ്യം വ​ച്ചു​കൊ​ണ്ടു​ള്ള​ത​ല്ലാ​തെ ഉ​ദാ​ര​മാ​യ ബി​ല്ലാ​ണെ​ങ്കി​ൽ എ​ന്തു​കൊ​ണ്ടാ​ണ് ശ്രീ​ല​ങ്ക​യി​ൽ അ​ക​പ്പെ​ട്ടു​പോ​യ ത​മി​ഴ​രെ​യും മു​സ്‌​ലിം​ക​ളെ​യും ഒ​ഴി​വാ​ക്കി​യ​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

നേ​ര​ത്തെ ജീ​വ​ന​ക​ല ആ​ചാ​ര്യ​ൻ ശ്രീ ​ശ്രീ ര​വി​ശ​ങ്ക​റും പൗ​ര​ത്വ ബി​ല്ലി​ൽ ശ്രീ​ല​ങ്ക​ൻ ത​മി​ഴ് വം​ശ​ജ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പൗ​ര​ത്വ ബി​ല്‍ വ​ട​ക്കു​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യെ വം​ശീ​യ​മാ​യി തു​ട​ച്ചു​നീ​ക്കാ​നു​ള്ള മോ​ദി-​ഷാ സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.