തെ​ലുങ്കാ​ന ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സു​പ്രീം​കോ​ട​തി
Wednesday, December 11, 2019 1:33 PM IST
ന്യൂ​ഡ​ൽ​ഹി: ഹൈ​ദ​രാ​ബാ​ദി​ല്‍ യു​വ​ഡോ​ക്ട​റെ ബ​ലാ​ത്സം​ഗം ചെ​യ്ത് തീ​കൊ​ളു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സു​പ്രീം​കോ​ട​തി. സു​പ്രീം​കോ​ട​തി​യി​ൽ നി​ന്ന് വി​ര​മി​ച്ച ജ​ഡ്ജി​യാ​കും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യെ​ന്നും കോ​ട​തി അ​റി​യി​ച്ചു. തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി ഇ​തി​നോ​ട​കം ഈ ​വി​ഷ​യം പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും കേ​സ് വ്യാ​ഴാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഡി​സം​ബ​ർ ആ​റി​ന് പു​ല​ർ​ച്ചെ​യാ​ണ് പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ കേ​സി​ലെ നാ​ല് പ്ര​തി​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ച​പ്പോ​ൾ പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ന്നും അ​പ്പോ​ൾ വെ​ടി​വ​യ്ക്കു​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പോ​ലീ​സ് ഭാ​ഷ്യം.

പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും വാ​ദ​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നി​ടെ പ്ര​തി​ക​ളു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​ത് തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രു​ന്നു‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.