സക്സേനയ്ക്ക് ആറ് വിക്കറ്റ്; ഡൽഹി തകർന്നടിഞ്ഞു, ഫോളോഓണ്‍
Wednesday, December 11, 2019 1:46 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരേ കേരളത്തിന് 383 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഡൽഹിയുടെ ഒന്നാം ഇന്നിംഗ്സ് 142 റണ്‍സിൽ അവസാനിച്ചു. ഇതോടെ ഡൽഹി ഫോളോഓണ്‍ ചെയ്യും. ആറ് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് ഡൽഹിയെ തകർത്തത്. സിജോമോൻ ജോസഫ് രണ്ടും സന്ദീപ് വാര്യർ, കെ.മോനിഷ് എന്നിവർ ഓരോ വിക്കറ്റും നേടി.

23/2 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയ ഡൽഹിക്ക് കാര്യങ്ങൾ ഒട്ടും ശുഭകരമായിരുന്നില്ല. തുടരെ തുടരെ വിക്കറ്റുകൾ വീണതോടെ ഉച്ചഭക്ഷണത്തിന് പിന്നാലെ സന്ദർശകർ ഓൾഒൗട്ടായി. 25 റണ്‍സ് വീതം നേടിയ നവദീപ് സെയ്നിയും നിതീഷ് റാണയുമാണ് ടോപ്പ് സ്കോറർമാർ.

നേരത്തെ ക്യാപ്റ്റൻ സച്ചിൻ ബേബി (155), റോബിൻ ഉത്തപ്പ (102) എന്നിവരുടെ സെഞ്ചുറിക്കരുത്തിൽ കേരളം ഒന്നാം ഇന്നിംഗ്സിൽ 525/9 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.