യെ​ദി​യൂ​ര​പ്പ​യെ പ്ര​ശം​സ​ക​ൾ കൊ​ണ്ട് മൂ​ടി പ്ര​ധാ​ന​മ​ന്ത്രി​യും ബി​ജെ​പി എം​പി​മാ​രും
Wednesday, December 11, 2019 3:02 PM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി​ക്കൊ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ​യ്ക്ക് ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ മു​ക്ത​ക​ണ്ഠ പ്ര​ശം​സ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ബി​ജെ​പി എ​സ്റ്റ​പി​മാ​രോ​ട് യെ​ദി​യൂ​ര​പ്പ​യ്ക്ക് വേ​ണ്ടി എ​ഴു​ന്നേ​റ്റ് നി​ന്ന് കൈ​യ​ടി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ക​ർ​ണാ​ട​ക​യി​ൽ യെ​ദി​യൂ​ര​പ്പ ബി​ജെ​പി​ക്ക് ന​ൽ​കി​യ​ത് വ​ൻ മു​ന്നേ​റ്റ​മാ​ണെ​ന്ന് മോ​ദി യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ളാ​ദ് ജോ​ഷി പ​റ​ഞ്ഞു. ബി​ജെ​പി​ക്ക് മി​ന്നും ജ​യം ന​ൽ​കി​യ ക​ർ​ണാ​ട​ക ജ​ന​ത​യോ​ട് മോ​ദി​ക്ക് ഏ​റെ താ​ത്പ​ര്യ​മു​ണ്ടെ​ന്നും ഭാ​വി​യി​ൽ സം​സ്ഥാ​ന​ത്ത് വ​ൻ വി​ക​സ​ന കു​തി​പ്പു​ണ്ടാ​കു​മെ​ന്നും പ്ര​ഹ്ളാ​ദ് ജോ​ഷി പ​റ​ഞ്ഞു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 15ൽ 12 ​സീ​റ്റു​ക​ളി​ലും ബി​ജെ​പി വി​ജ​യി​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സി​ന്‍റെ കൈ​വ​ശ​മി​രു​ന്ന സീ​റ്റിം​ഗ് സീ​റ്റു​ക​ളി​ൽ പ​ല​തും ബി​ജെ​പി പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.