പൃ​ഥ്വി ഷാ ​റി​ട്ടേ​ണ്‍​സ്; ര​ഞ്ജി​യി​ൽ ഇ​ര​ട്ട സെ​ഞ്ചു​റി
Wednesday, December 11, 2019 3:08 PM IST
വ​ഡോ​ദ​ര: പൃ​ഥ്വി ഷാ ​മ​ട​ങ്ങി​വ​ര​വ് ആ​ഘോ​ഷ​മാ​ക്കി. ഉ​ത്തേ​ജ​ക​മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട് എ​ട്ട് മാ​സം ക​ളി​ക്ക​ള​ത്തി​ൽ നി​ന്നും മാ​റി​നി​ന്ന ഷാ ​ര​ഞ്ജി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മും​ബൈ​യ്ക്കാ​യി ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടി. ബ​റോ​ഡ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ലാ​യി​രു​ന്നു ഷാ​യു​ടെ അ​തി​വേ​ഗ ഇ​ര​ട്ട സെ​ഞ്ചു​റി. 179 പ​ന്തി​ൽ 19 ഫോ​റും ഏ​ഴ് സി​ക്സും പ​റ​ത്തി​യ ഷാ 202 ​റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 62 പ​ന്തി​ൽ 66 റ​ണ്‍​സ് നേ​ടി​യും ഷാ ​തി​ള​ങ്ങി​യി​രു​ന്നു.

ബ​റോ​ഡ ബൗ​ള​ർ​മാ​രെ അ​ടി​ച്ചു​പ​ര​ത്തി​യ ഷാ ​മും​ബൈ​യ്ക്ക് മി​ക​ച്ച ലീ​ഡ് സ​മ്മാ​നി​ച്ചു. മൂ​ന്നാം ദി​നം ചാ​യ​യ്ക്ക് പി​രി​യു​മ്പോ​ൾ മും​ബൈ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 332/4 എ​ന്ന നി​ല​യി​ലാ​ണ്. 456 റ​ണ്‍​സി​ന്‍റെ ലീ​ഡ് നി​ല​വി​ൽ മും​ബൈ​യ്ക്കു​ണ്ട്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ മും​ബൈ 431 റ​ണ്‍​സ് നേ​ടി​യ​പ്പോ​ൾ ബ​റോ​ഡ 307 റ​ണ്‍​സ് ഓ​ൾ​ഒൗ​ട്ടാ​യി.

ന്യൂ​സി​ല​ൻ​ഡ് ടെ​സ്റ്റ് പ​ര​മ്പ​ര വ​രാ​നി​രി​ക്കേ ഓ​പ്പ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് ഷാ​യെ​ക്കൂ​ടി സെ​ല​ക്ട​ർ​മാ​ർ​ക്ക് പ​രി​ഗ​ണി​ക്കേ​ണ്ടി വ​രു​ന്ന പ്ര​ക​ട​ന​മാ​ണ് മും​ബൈ​യു​ടെ ഓ​പ്പ​ണ​ർ പു​റ​ത്തെ​ടു​ത്ത​ത്. അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ൽ ത​ന്നെ സെ​ഞ്ചു​റി നേ​ടി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ വ​ര​വ​റി​യി​ച്ച ഷാ ​അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ഉ​ത്തേ​ജ​ക​മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്.

ഷാ​യ്ക്ക് വി​ല​ക്ക് വ​ന്ന​തോ​ടെ ഇ​ന്ത്യ മ​റ്റ് ഓ​പ്പ​ണ​ർ​മാ​രെ പ​രീ​ക്ഷി​ച്ചു. ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ടെ​സ്റ്റി​ന് മു​ൻ​പ് ഷാ​യ്ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തോ​ടെ മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​ന് ടീ​മി​ലേ​ക്ക് വി​ളി​കി​ട്ടി. അ​വ​സ​രം ന​ന്നാ​യി ഉ​പ​യോ​ഗി​ച്ച അ​ഗ​ർ​വാ​ൾ ഇ​പ്പോ​ൾ മി​ന്നും ഫോ​മി​ലാ​ണ്. മോ​ശം ഫോ​മി​നെ തു​ട​ർ​ന്ന് ശി​ഖ​ർ ധ​വാ​നും കെ.​എ​ൽ.​രാ​ഹു​ലി​നും ടെ​സ്റ്റ് ടീ​മി​ൽ സ്ഥാ​നം ന​ഷ്ട​മാ​യി. ഇ​തോ​ടെ ഇ​ന്ത്യ രോ​ഹി​ത് ശ​ർ​മ​യെ ടെ​സ്റ്റ് ഓ​പ്പ​ണ​റാ​യും പ​രീ​ക്ഷി​ച്ചു.

ഓ​പ്പ​ണ​റാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ര​ണ്ടു ഇ​ന്നിം​ഗ്സി​ലും സെ​ഞ്ചു​റി നേ​ടി​യ രോ​ഹി​തും വ​ര​വ​റി​യി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ലാ​യി​രു​ന്നു രോ​ഹി​തി​ന്‍റെ നേ​ട്ടം. പ​ര​മ്പ​ര​യി​ലെ മൂ​ന്നാം ടെ​സ്റ്റി​ൽ ഡ​ബി​ൾ സെ​ഞ്ചു​റി നേ​ടി മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യ രോ​ഹി​ത് ടെ​സ്റ്റ് ടീ​മി​ൽ സ്ഥാ​നം ഉ​റ​പ്പി​ച്ച മ​ട്ടാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.