പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ: ത്രി​പു​ര​യി​ലും ആ​സ​മി​ലും സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചു
Wednesday, December 11, 2019 3:13 PM IST
ദി​സ്പു​ർ: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ല് രാ​ജ്യ​സ​ഭ​യി​ലും അ​വ​ത​രി​പ്പി​ച്ച​തി​നു പി​ന്നാ​ലെ ത്രി​പു​ര​യി​ലും ആ​സാ​മി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തു മു​ത​ൽ വ​ട​ക്കു​ക​ഴി​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ, പ്ര​ത്യേ​കി​ച്ച് ആ​സാ​മി​ലും ത്രി​പു​ര​യി​ലും ഉ​ണ്ടാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സൈ​ന്യ​ത്തെ വി​ന്യ​സി​ച്ച​തെ​ന്നാ​ണ് വി​വ​രം.

ഇ​തു​വ​രെ ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി മൂ​ന്ന് ക​മ്പ​നി സൈ​ന്യ​ത്തെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. 70 പേ​ർ​വീ​ത​മു​ള്ള​താ​ണ് മൂ​ന്ന് സം​ഘ​വും. ത്രി​പു​ര​യി​ലെ ക​ൻ​ച​ൻ​പു​ർ, മ​ണു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ആ​സാ​മി​ലെ ബൊം​ഗെ​യ്ൻ​ഗോ​ൻ പ്ര​ദേ​ശ​ത്തേ​ക്കു​മാ​ണ് സൈ​ന്യ​ത്തെ വി​ന്യ​സി​ച്ച​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് ലോ​ക്സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കി​യ​ത്. 80നെ​തി​രെ 311 വോ​ട്ടി​നാ​ണ് ലോ​ക്സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കി​യ​ത്. ‌രാ​ജ്യ​സ​ഭ​യി​ലും അ​നാ​യാ​സം ബി​ൽ പാ​സാ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബി​ജെ​പി.​ലോ​ക്സ​ഭ​യി​ൽ ആ​റു മ​ണി​ക്കൂ​റാ​യി​രു​ന്നു ബി​ല്ലി​ന്മേ​ലു​ള്ള ച​ർ​ച്ച​യെ​ങ്കി​ൽ രാ​ജ്യ​സ​ഭ​യി​ൽ അ​ത് ഏ​ഴു മ​ണി​ക്കൂ​ർ ആ​ക്കി​യി​ട്ടു​ണ്ട്. സ​ഭ​യി​ലെ ചോ​ദ്യോ​ത്ത​ര വേ​ള​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ബി​ൽ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​തു​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് രാ​ജ്യ​സ​ഭ​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.