അ​മി​ത് ഷാ ​ബി​ൽ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ ബ​ഹ​ളം; രാ​ജ്യ​സ​ഭ ടി​വി സം​പ്രേ​ഷ​ണം നി​ർ​ത്തി വ​ച്ചു‌
Wednesday, December 11, 2019 3:29 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ബ​ഹ​ളം വ​ച്ച​തി​നേ​ത്തു​ട​ർ​ന്ന് രാ​ജ്യ​സ​ഭ ടി​വി സം​പ്രേ​ഷ​ണം നി​ർ​ത്തി താ​ത്കാ​ലി​ക​മാ​യി വ​ച്ചു. ബി​ൽ അ​വ​ത​ര​ണ​ത്തി​നി​ട‌െ ഷാ ​പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഭ​യാ​ർ​ഥി​ക​ളേ​ക്കു​റി​ച്ച് സൂ​ചി​പി​ച്ച സ​മ​യ​ത്താ​ണ് ബ​ഹ​ളം തു​ട​ങ്ങി​യ​ത്.

പി​ന്നീ​ട്, വ​ട​ക്കു- കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​സ്‌​ലീം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ ബി​ല്ലി​നെ ഓ​ർ​ത്ത് ആ​ശ​ങ്ക​പ്പെ​ടേ​ണ്്ടെ​ന്നും പ​റ​ഞ്ഞ​പ്പ​ഴേ​ക്ക് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. കോ​ൺ​ഗ്ര​സ് എം​പി റി​ബു​ൺ ബോ​റ​യാ​ണ് ശ​ക്ത​മാ​യി ബ​ഹ​ളം വ​ച്ച​ത്. ഇ​തി​നേ​ത്തു​ട​ർ​ന്ന് സ​ഭാ​ധ്യ​ക്ഷ​നാ​യ ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു ഇ‌‌​ട​പെ​ടു​ക​യാ​യി​രു​ന്നു.

ബ​ഹ​ളം വ​യ്ക്കു​ന്ന​വ​രു​ടെ പേ​രു​ക​ൾ താ​ൻ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും അ​വ​ർ ഇ​ന്ന​ത്തേ​ക്ക് സ​ഭ വി​ട്ടു പോ​കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മ​പ്പെ​ടു​ത്തി. ഒ​പ്പം, ബ​ഹ​ളം വ​യ്ക്കു​ന്ന​വ​ർ പ​റ​യു​ന്ന​തൊ​ന്നും റി​ക്കാ​ർ​ഡി​ലു​ണ്ടാ​കി​ല്ലെ​ന്നും വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞു. ഈ ​വാ​ക്കു​ക​ൾ​ക്കു പി​ന്നാ​ലെ രാ​ജ്യ​സ​ഭ ടി​വി സം​പ്രേ​ഷ​ണം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി വ​യ്ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.