ക​ണ്ണി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​ല്ല; അ​ധ്യാ​പി​ക​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ
Wednesday, December 11, 2019 3:47 PM IST
കോ​ഴി​ക്കോ​ട്: പു​തു​പ്പാ​ടി​യി​ല്‍ ക​ണ്ണി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​തി​രു​ന്ന അ​ധ്യാ​പി​ക​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു. പു​തു​പ്പാ​ടി മ​ണ​ല്‍​വ​യ​ല്‍ എ​കെ​ടി​എ​എ​ല്‍​പി സ്കൂ​ള്‍ അ​ധ്യാ​പി​ക ബി​ജി ജോ​ര്‍​ജ്ജി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച്ച വ​രു​ത്തി​യ​തി​നാ​ണ് സ​സ്പെ​ന്‍​ഷ​ന്‍. സം​ഭ​വ​ത്തെ​കു​റി​ച്ച് താ​മ​ര​ശേ​രി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

നാ​ല​ര വ​യ​സു​ള്ള എ​ല്‍​കെ​ജി വി​ദ്യാ​ർ​ഥി ത​ന്‍​വീ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. സ​ഹ​പാ​ഠി ക​ണ്ണി​ൽ‌ പേ​ന​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ത​ൻ​വീ​ർ ഇ​പ്പോ​ഴും ചി​കി​ല്‍​സ​യി​ലാ​ണ്. തി​ങ്ക​ഴാ​ഴ്ച്ച ഉ​ച്ച​ക്ക് 12 ന് ​കു​ട്ടി​ക്ക് പ​രി​ക്കേ​റ്റെ​ങ്കി​ലും വൈ​കു​ന്നേ​രം അ​മ്മ​യെ​ത്തി​യ ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ലാ​ക്കു​ന്ന​ത്.

സം​ഭ​വം പു​റ​ത്താ​യ​തി​നെ തു​ട​ര്‍​ന്ന് സ്കൂ​ള്‍ മാ​നേ​ജ​റും ഹെ​ഡ്‍​മാ​സ്റ്റ​റും അ​ട​ങ്ങു​ന്ന സം​ഘം പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി. കു​ട്ടി​ക്ക് പ​രി​ക്കേ​റ്റ വി​വ​രം ക്ലാ​സ് ടീ​ച്ച​റാ​യ ബി​ജി ജോ​ര്‍​ജ്ജ് മ​റ്റ് അ​ധ്യാ​പ​ക​രെ അ​റി​യി​ക്കാ​തെ മ​റ​ച്ചു​വ​ച്ചെ​ന്നാ​ണ് ഇ​വ​രു​ടെ ക​ണ്ടെ​ത്ത​ല്‍. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബി​ജി ജോ​ര്‍​ജ്ജി​നെ 15 ദി​വ​സ​ത്തേ​ക്ക് സ​സ്‍​പെ​ൻ​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.