നി​ർ​മാ​താ​ക്ക​ൾ​ക്ക് മ​നോ​രോ​ഗ​മെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ മാ​പ്പു പ​റ​ഞ്ഞ് ഷെ​യ്ൻ നി​ഗം
Wednesday, December 11, 2019 4:08 PM IST
കൊ​ച്ചി: നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രാ​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ മാ​പ്പു പ​റ​ഞ്ഞ് ന​ട​ൻ ഷെ​യ്ൻ നി​ഗം. ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ന് ഷെ​യ്ൻ മാ​പ്പ​പേ​ക്ഷ ന​ട​ത്തി​യ​ത്. ഐ​എ​ഫ്എ​ഫ്കെ വേ​ദി​യി​ൽ വ​ച്ച് ന​ട​ത്തി​യ പ്ര​സ്താ​വ​ന വ​ലി​യ തോ​തി​ൽ തെ​റ്റി​ധ​രി​ക്ക​പ്പെ​ട്ടെ​ന്ന് ഷെ​യ്ൻ കു​റി​ച്ചു.

സി​നി​മ​യി​ൽ വി​ല​ക്കു​ക​ല്പി​ച്ച നി​ർ​മാ​താ​ക്ക​ൾ​ക്ക് മ​നോ​രോ​ഗ​മാ​ണോ മ​നോ​വി​ഷ​മ​മാ​ണോ എ​ന്ന ഷെ​യ്നി​ന്‍റെ പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. സി​നി​മ മു​ട​ങ്ങി​യ​തി​ൽ നി​ർ​മാ​താ​ക്ക​ളു​ടെ മ​നോ​വി​ഷ​മ​ത്തെ​പ്പ​റ്റി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്കെ​ത്തി​യ ന​ട​ന്‍റെ വി​വാ​ദ​പ്ര​തി​ക​ര​ണം.

നി​ർ​മ്മാ​താ​ക്ക​ൾ​ക്ക് മ​നോ​വി​ഷ​മ​മാ​ണോ മ​നോ​രോ​ഗ​മാ​ണോ എ​ന്ന് ചോ​ദി​ച്ച​ത് സ​ത്യ​മാ​ണെ​ന്നും സ്വ​ത​സി​ദ്ധ​മാ​യ രീ​തി​യി​ലു​ള്ള ചി​രി​ച്ചു​കൊ​ണ്ടു​ള്ള മ​റു​പ​ടി മാ​ത്ര​മാ​ണ് ന​ൽ​കി​യ​തെ​ന്നും ഷെ​യ്ൻ വ്യ​ക്ത​മാ​ക്കി. ആ ​വാ​ക്കു​ക​ളി​ൽ ആ​ർ​ക്കെ​ങ്കി​ലും വി​ഷ​മം ഉ​ണ്ടെ​ങ്കി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തു​ന്നു​വെ​ന്ന് കു​റി​ച്ച ഷെ​യ്ൻ ത​ന്നെ​ക്കു​റി​ച്ച് നി​ർ​മാ​താ​ക്ക​ൾ മു​ൻ​പ് പ​റ​ഞ്ഞ വാ​ക്കു​ക​ളൊ​ന്നും പൊ​തു​സ​മൂ​ഹ​വും മ​റ​ന്നി​ട്ടു​ണ്ടാ​കി​ല്ല എ​ന്നാ​ണ് വി​ശ്വാ​സ​മെ​ന്നും പ​റ​യു​ന്നു​ണ്ട്.

അ​ന്ന് താ​ൻ ക്ഷ​മി​ച്ച​പോ​ലെ ഇ​തും ക്ഷ​മി​ക്കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഉ​ള്ള​തെ​ന്നും ക്ഷ​മ​യാ​ണ് എ​ല്ലാ​ത്തി​ലും വ​ലു​ത് എ​ന്ന് വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് ഷെ​യ്ന്‍റെ പോ​സ്റ്റ് അ​വ​സാ​നി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.