മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ ഏ​ക​ദി​ന ടീ​മി​ൽ
Wednesday, December 11, 2019 4:40 PM IST
മും​ബൈ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ഓ​പ്പ​ണ​ർ മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​നെ ഉ​ൾ​പ്പെ​ടു​ത്തി. പ​രി​ക്കേ​റ്റ ശി​ഖ​ർ ധ​വാ​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് അ​ഗ​ർ​വാ​ൾ ടീ​മി​ലി​ടം പി​ടി​ച്ച​ത്. ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ളും ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ലും ന​ട​ത്തി​യ മി​ന്നും പ്ര​ക​ട​ന​ങ്ങ​ളാ​ണ് ഏ​ക​ദി​ന ടീ​മി​ലേ​ക്ക് അ​ഗ​ർ​വാ​ളി​ന് വ​ഴി​തു​റ​ന്ന​ത്.

സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​നി​ടെ കാ​ൽ​മു​ട്ടി​നേ​റ്റ ധ​വാ​ന്‍റെ പ​രി​ക്ക് ഇ​തു​വ​രെ ഭേ​ദ​മാ​യി​ട്ടി​ല്ല. വി​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യും താ​ര​ത്തി​ന് ന​ഷ്ട​മാ​യി​രു​ന്നു. സ​ഞ്ജു സാം​സ​ണാ​യി​രു​ന്നു ട്വ​ന്‍റി-20​യി​ൽ ധ​വാ​ന്‍റെ പ​ക​ര​ക്കാ​ര​ൻ.

ക​ർ​ണാ​ട​ക​യു​ടെ താ​ര​മാ​യ അ​ഗ​ർ​വാ​ൾ നി​ല​വി​ൽ ര​ഞ്ജി ട്രോ​ഫി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​മി​ഴ്നാ​ടി​നെ എ​തി​രി​ടു​ന്ന ടീ​മി​നൊ​പ്പ​മാ​ണ്. ഏ​ക​ദി​ന ടീ​മി​നൊ​പ്പം ചേ​രു​ന്ന​തോ​ടെ അ​ഗ​ർ​വാ​ളി​ന്‍റെ സേ​വ​നം ക​ർ​ണാ​ട​ക​യ്ക്ക് അ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ൽ ന​ഷ്ട​മാ​കും.

ഈ ​വ​ർ​ഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് അ​ഗ​ർ​വാ​ൾ ഏ​ക​ദി​ന ടീ​മി​ലി​ടം പി​ടി​ക്കു​ന്ന​ത്. ലോ​ക​ക​പ്പി​ൽ ഓ​ൾ​റൗ​ണ്ട​ർ വി​ജ​യ് ശ​ങ്ക​റി​ന് പ​രി​ക്കേ​റ്റ​പ്പോ​ൾ അ​ഗ​ർ​വാ​ളി​ന് ടീ​മി​ലേ​ക്ക് വി​ളി​യെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.