ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ യു​വാ​വ് ര​ക്ഷ​പ്പെ​ട്ടു; മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ അ​ക​ത്താ​ക്കി പോ​ലീ​സ്
Wednesday, December 11, 2019 5:43 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ​നി​ന്നും ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ യു​വാ​വ് വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ട്ടു. നാ​ല് മ​ണി​ക്കൂ​ർ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ആ​ലു​വ സ്വ​ദേ​ശി ഗോ​കു​ലാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബാഗുമായി സ്കൂ​ൾ പ​രി​സ​ര​ത്ത് ക​ണ്ട ഗോ​കു​ലി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യും തു​ട​ർ​ന്ന് ബാ​ഗ് പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ച് കി​ലോ ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ സ​മീ​പ​ത്തെ പൊ​ന്ത​ക്കാ​ട്ടി​ൽ​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ​യും സ​ഹാ​യം പോ​ലീ​സ് തേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.