കു​ട്ടി​ക​ള്‍ മ​ണ്ണു​വാ​രി തി​ന്നു​വെ​ന്ന വാ​ദം; ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജി​വ​ച്ചു
Wednesday, December 11, 2019 6:15 PM IST
തി​രു​വ​ന​ന്ത​പു​രം: കൈ​ത​മു​ക്കി​ല്‍ കു​ട്ടി​ക​ള്‍ മ​ണ്ണു​വാ​രി തി​ന്നെ​ന്ന പരാമർശത്തിൽ സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്.​പി. ദീ​പ​ക് രാ​ജി​വ​ച്ചു. ദീ​പ​ക്കി​ന്‍റെ രാ​ജി​ക്കാ​യി സി​പി​എം ഉ​ൾ​പ്പെ​ടെ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നു. സം​ഭ​വം സ​ർ​ക്കാ​രി​ന് നാ​ണ​ക്കേ​ട് ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് പാ​ർ​ട്ടി വി​ല​യി​രു​ത്ത​ൽ. കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്ന് ദീ​പ​ക് പാ​ർ​ട്ടി ജി​ല്ലാ ക​മ്മ​റ്റി​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജി.

കൈ​ത​മു​ക്ക് റെ​യി​ല്‍​വേ പു​റ​മ്പോ​ക്കി​ല്‍ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ള്‍ വി​ശ​പ്പു​മൂ​ലം മ​ണ്ണു വാ​രി തി​ന്നു​വെ​ന്നാ​യി​രു​ന്നു പ​രാ​മ​ർ​ശം. പി​ന്നീ​ട് ഈ ​പ​രാ​മ​ർ​ശം തെ​റ്റാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യും ദീ​പ​ക് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ്ഥാ​ന​ത്തി​രു​ന്നു​കൊ​ണ്ടു ദീ​പ​ക് ന​ട​ത്തി​യ പ​രാ​മ​ര്‍​ശം സ​ര്‍​ക്കാ​രി​ന് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും വി​ല​യി​രു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.