പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ; ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ക​റു​ത്ത ദി​ന​മെ​ന്ന് കോ​ൺ​ഗ്ര​സ്
Wednesday, December 11, 2019 9:52 PM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ രാ​ജ്യ​സ​ഭ​യി​ല്‍ പാ​സാ​ക്കി​യ​തി​ന് പി​ന്നാ​ലെ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് ഉ​യ​രു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ക​റു​ത്ത ദി​ന​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് പ്ര​തി​ക​ര​ണം.

ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര​ത​യ്ക്ക് എ​തി​രാ​യ വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ വി​ജ​യ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി പ്ര​തി​ക​രി​ച്ചു. ബി​ൽ ഇ​ന്ത്യ​യെ വി​ഭ​ജി​ക്കു​മെ​ന്നും സോ​ണി​യ കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​സ​ഭ​യി​ൽ 105ന് ​എ​തി​രേ 125 വോ​ട്ടി​നാ​ണ് ബി​ൽ പാ​സാ​യ​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യാ​ണ് ബി​ൽ ഇ​ന്ന് രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ബി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് എ​തി​ര​ല്ലെ​ന്നും മ​റി​ച്ചു​ള്ള​ത് തെ​റ്റാ​യ പ്ര​ച​ര​ണം മാ​ത്ര​മാ​ണെ​ന്നും അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.