ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​ത്ത​റ തോ​ണ്ടു​ന്ന​താ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
Wednesday, December 11, 2019 11:22 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും ഭ​ര​ണ​ഘ​ട​ന​യു​ടെ​യും അ​ടി​ത്ത​റ തോ​ണ്ടു​ന്ന​താ​ണ് പാ​ർ​ല​മെ​ന്‍റി​ൽ മു​ഷ്ക് പ്ര​യോ​ഗി​ച്ച് സം​ഘ​പ​രി​വാ​ർ പാ​സാ​ക്കി​യെ​ടു​ത്ത പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ത​നി​ര​പേ​ക്ഷ​ത എ​ന്ന സ​ങ്ക​ൽ​പ്പ​ത്തെ ത​ന്നെ നി​ഷേ​ധി​ക്കു​ന്ന​താ​ണ​ത്. ജ​ന​ങ്ങ​ളെ മ​ത​ത്തി​ന്‍റെ പേ​രി​ൽ വ​ർ​ഗീ​യ ചേ​രി​ക​ളി​ലാ​ക്കി ത​മ്മി​ല​ടി​പ്പി​ക്കാ​നു​ള്ള ആ​ർ​എ​സ്എ​സ് കു​ത​ന്ത്ര​ത്തി​ന്‍റെ ഉ​ൽ​പ​ന്ന​മാ​ണ് ഈ ​ക​രി​നി​യ​മ നി​ർ​മാ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ർ​ഗീ​യ​ത​യും ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള വി​ദ്വേ​ഷ​വു​മാ​ണ് രാ​ഷ്ട്രീ​യ ആ​യു​ധ​മെ​ന്ന് ബി​ജെ​പി ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ച്ചു. മ​ത​നി​ര​പേ​ക്ഷ​ത​യ്ക്ക് ഒ​രു വി​ല​യും ക​ൽ​പ്പി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ഇ​ന്ന​ത്തെ വാ​ക്കു​ക​ളു​ടെ പൊ​രു​ൾ. ഫാ​സി​സ്റ്റ് വ​ൽ​ക്ക​ര​ണ നീ​ക്ക​മാ​ണ് കൃ​ത്യ​മാ​യി അ​ര​ങ്ങേ​റു​ന്ന​ത്. ഇ​തി​നെ​തി​രെ അ​തി​ശ​ക്ത​മാ​യ പ്ര​തി​രോ​ധം ഉ​യ​ർ​ത്തേ​ണ്ട​തു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.