പൗ​ര​ത്വ ബി​ൽ; ച​രി​ത്ര ദി​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Wednesday, December 11, 2019 11:48 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ പാ​സാ​ക്കി​യ​തി​നെ സ്വാ​ഗ​തം ചെ​യ്തു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ച​രി​ത്ര​പ്ര​ധാ​ന​മാ​യ ദി​വ​സ​മാ​ണ് ഇ​തെ​ന്നു പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ബി​ൽ രാ​ജ്യ​സ​ഭ പാ​സാ​ക്കി​യ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. ബി​ല്ലി​ന് അ​നു​കൂ​ല​മാ​യി വോ​ട്ടു ചെ​യ്ത എ​ല്ലാ രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ൾ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും മോദി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ക​റു​ത്ത ദി​ന​മെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് പ്ര​തി​ക​ര​ണം. ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര​ത​യ്ക്ക് എ​തി​രാ​യ വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ വി​ജ​യ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും പ്ര​തി​ക​രി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.