പൗ​ര​ത്വ​ത്തീ​യി​ൽ ആ​ളി​ക്ക​ത്തി വ​ട​ക്കു​കി​ഴ​ക്ക്; സൈ​ന്യ​ത്തെ ഇ​റ​ക്കി മോ​ദി സ​ർ​ക്കാ​ർ
Thursday, December 12, 2019 3:46 AM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​മാ​യ പൗ​ര​ത്വ (ഭേ​ദ​ഗ​തി) ബി​ല്ലി​നെ​തി​രേ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​തോ​ടെ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി. ത്രി​പു​ര​യി​ലെ കാ​ഞ്ച​ൻ​പു​ർ, മ​നു എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു കോ​ളം പ​ട്ടാ​ളം ഇ​റ​ങ്ങി. ആ​സാ​മി​ലെ ദി​ബ്രു​ഗ​ഡ്, ബോ​ഗാ​യി​ഗാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സൈ​ന്യം ത​ന്പ​ടി​ച്ചി​ട്ടു​ണ്ട്.

അ​യ്യാ​യി​ര​ത്തോ​ളം അ​ർ​ധ​സൈ​നി​ക​രെ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വി​ന്യ​സി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​സാ​മി​ലെ പ​ത്തു ജി​ല്ല​ക​ളി​ൽ മൊ​ബൈ​ൽ, ഇ​ൻ​റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ആ​സാ​മി​ലെ ദി​സ്പു​ർ, ഗോ​ഹ​ട്ടി, ദി​ബ്രു​ഗ​ഡ്, ജോ​ർ​ഹ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പൗ​ര​ത്വ​ബി​ല്ലി​നെ​തി​രേ പ്ര​തി​ഷേ​ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രേ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി. ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു.

നോ​ർ​ത്ത് ഈ​സ്റ്റ് സ്റ്റു​ഡ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ 11 മ​ണി​ക്കൂ​ർ ബ​ന്ദ് ന​ട​ത്തി. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​ഗ്നി​ക്കി​ര​യാ​ക്കി. പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ത്രി​പു​ര​യി​ൽ മൊ​ബൈ​ൽ ഇ​ൻ​റ​ർ​നെ​റ്റ്, എ​സ്എം​എ​സ് സൗ​ക​ര്യ​ങ്ങ​ൾ 48 മ​ണി​ക്കൂ​ർ റ​ദ്ദാ​ക്കി​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, സെ​പാ​ഹി​ജാ​ല​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.