പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ൽ പ്ര​തി​ഷേ​ധം; രാ​ജി പ്ര​ഖ്യാ​പി​ച്ച് ഐ​പി​എ​സ് ഓ​ഫീ​സ​ർ
Thursday, December 12, 2019 4:03 AM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ രാ​ജ്യ​സ​ഭ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും പാ​സാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ​പി​എ​സ് ഓ​ഫീ​സ​ർ സ​ർ​വീ​സി​ൽ​നി​ന്നു രാ​ജി​വ​ച്ചു. മ​ഹാ​രാ​ഷ്ട്ര കേ​ഡ​റി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ബ്ദു​ർ റ​ഹ്മാ​നാ​ണു രാ​ജി​വ​ച്ച​ത്. ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​യ​തി​നു പി​ന്നാ​ലെ​യാ​ണു രാ​ജി.

ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ രാ​ജ്യ​ത്തെ മ​ത​ബ​ഹു​സ്വ​ര​ത​ക്കെ​തി​രാ​ണെ​ന്നും നീ​തി​യെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ മ​നു​ഷ്യ​രും ജ​നാ​ധി​പ​ത്യ മാ​ർ​ഗ​ത്തി​ൽ ബി​ല്ലി​നെ എ​തി​ർ​ക്ക​ണ​മെ​ന്നും അ​ബ്ദു​ർ റ​ഹ്മാ​ൻ ത​ന്‍റെ രാ​ജി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു ട്വി​റ്റ​റി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന സ​വി​ശേ​ഷ​ത​ക്കെ​തി​രാ​ണു ബി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
ദേ​ശീ​യ പൗ​ര​ത്വ ബി​ൽ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും മ​നു​ഷ്യ​ത്വ​വി​രു​ദ്ധ​വു​മാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു രാ​ജി​വ​ച്ച ഐ​എ​എ​സ് ഓ​ഫീ​സ​ർ​മാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മ​ല​യാ​ളി ഐ​എ​എ​സ് ഓ​ഫീ​സ​ർ ക​ണ്ണ​ൻ ഗോ​പി​നാ​ഥ​നും ദ​ക്ഷി​ണ ക​ന്ന​ഡ ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ സ്ഥാ​നം രാ​ജി​വ​ച്ച ശ​ശി​കാ​ന്ത് സെ​ന്തി​ലു​മാ​ണു വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.