അ​മി​ത്ഷാ​യു​ടെ അ​രു​ണാ​ച​ൽ പ്ര​ദേ​ശ് സ​ന്ദ​ർ​ശ​നം മാ​റ്റി​വെ​ച്ചു
Thursday, December 12, 2019 5:26 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ അ​രു​ണാ​ച​ൽ പ്ര​ദേ​ശ് സ​ന്ദ​ർ​ശ​നം മാ​റ്റി​വെ​ച്ചു. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണ​മാ​ണ് സ​ന്ദ​ർ​ശ​നം മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ്, അ​സം, ത്രി​പു​ര അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​ഫ്ഗാ​നി​സ്ഥാ​ൻ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഇ​ന്ത്യ​യി​ലെ​ത്തി​യ മു​സ്‌​ലിം​ക​ൾ ഒ​ഴി​കെ​യു​ള്ള ആ​റ് മ​ത വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട​വ​ർ​ക്ക് പൗ​ര​ത്വം ന​ൽ​കു​ന്ന​താ​ണ് ബി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.