മു​സ്‌​ലിം വി​രു​ദ്ധ പൗ​ര​ത്വ ബി​ൽ: ശി​വ​സേ​ന അ​നു​കൂ​ലി​ക്കാ​ത്ത​തി​ൽ കോ​ൺ​ഗ്ര​സി​ന് സ​ന്തോ​ഷ​മെ​ന്ന് ചി​ദം​ബ​രം
Thursday, December 12, 2019 9:58 AM IST
ന്യൂ​ഡ​ൽ​ഹി: മു​സ്‌​ലിം വി​രു​ദ്ധ പൗ​ര​ത്വ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച് ശി​വ​സേ​ന വോ​ട്ട് ചെ​യ്യാ​ത്ത​തി​ൽ കോ​ൺ​ഗ്ര​സി​ന് സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് പി. ​ചി​ദം​ബ​രം. രാ​ജ്യ​സ​ഭ​യി​ൽ പൗ​ര​ത്വ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച് ശി​വ​സേ​ന എം​പി​മാ​ർ വോ​ട്ട് ചെ​യ്തി​രു​ന്നി​ല്ല. ബി​ൽ സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി ഉ​ന്ന​യി​ച്ച സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ത്ത​തി​നാ​ൽ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നാ​യി​രു​ന്നു ശി​വ​സേ​ന​യു​ടെ നി​ല​പാ​ട്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ​യാ​ണ് ശി​വ​സേ​ന​യ്ക്ക് മ​നം​മാ​റ്റം ഉ​ണ്ടാ​യ​ത്. എ​ന്നാ​ൽ ലോ​ക്സ​ഭ​യി​ൽ ശി​വ​സേ​ന ബി​ല്ലി​നെ അ​നു​കൂ​ലി​ച്ചി​രു​ന്നു. ശി​വ​സേ​ന ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച് വോ​ട്ട് ചെ​യ്യാ​ത്ത​തി​ൽ ഞ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി ചി​ദം​ബ​രം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.