നെ​ടു​ന്പാ​ശേ​രി​യി​ൽ 31 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി
Thursday, December 12, 2019 11:46 AM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ദേ​ശ ക​റ​ൻ​സി വേ​ട്ട തു​ട​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 31 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി പി​ടി​ച്ചു. ദു​ബാ​യി വ​ഴി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലേ​ക്ക് പോ​കാ​നെ​ത്തി​യ സ്വി​സ് പൗ​ര​നി​ൽ നി​ന്നും 16 ല​ക്ഷം രൂ​പ​യു​ടെ യൂ​റോ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

കോ​യ​മ്പ​ത്തൂ​രി​ൽ ടെ​ക്സ്റ്റൈ​ൽ​സ് യ​ന്ത്ര​ങ്ങ​ളു​ടെ ടെ​ക്നീ​ഷ്യ​നാ​യ ഇ​യാ​ൾ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. നി​യ​മം അ​റി​യാ​തെ​യാ​ണ് യൂ​റോ കൈ​വ​ശം സൂ​ക്ഷി​ച്ച​തെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ക​സ്റ്റം​സ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടി​ല്ല. നി​യ​മാ​നു​സൃ​ത​മാ​യ പി​ഴ ചു​മ​ത്തി. അ​മ്പ​തി​ലേ​റെ ത​വ​ണ ഇ​യാ​ൾ ഇ​ന്ത്യ​യി​ലെ​ത്തി​യ​താ​യി പാ​സ്പോ​ർ​ട്ട് രേ​ഖ​ക​ളു​ണ്ട്.

കൊ​ച്ചി​യി​ൽ​നി​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ ദു​ബാ​യി​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യി​യാ​ണ് പി​ടി​യി​ലാ​യ മ​റ്റൊ​രാ​ൾ. ഇ​യാ​ളി​ൽ​നി​ന്ന് 15 ല​ക്ഷം രൂ​പ​യു​ടെ യു​എ​സ് ഡോ​ള​റാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വി​ദേ​ശ​ത്തേ​യ്ക്ക് ജോ​ലി​ക്കാ​രെ അ​യ​ക്കു​ന്ന ഏ​ജ​ൻ​സി​യു​ടെ ന​ട​ത്തി​പ്പു​കാ​ര​നാ​ണ് പ്ര​തി. ഇ​യാ​ളെ ക​സ്റ്റം​സ് സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.