ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ ഫൈ​ന​ൽ​സ്: പി.​വി. സി​ന്ധു പു​റ​ത്ത്
Friday, December 13, 2019 3:34 AM IST
ഗ്വാ​ങ്ഷു: ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ ഫൈ​ന​ൽ​സ് പ്രാ​ഥ​മി​ക റൗ​ണ്ടി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി.​സി​ന്ധു പു​റ​ത്ത്. ഗ്രൂ​പ്പ് എ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും സി​ന്ധു പ​രാ​ജ​യ​മേ​റ്റു വാ​ങ്ങി​യ​തോ​ടെ​യാ​ണ് പു​റ​ത്താ​ക​ൽ. ചൈ​ന​യു​ടെ ചെ​ൻ യു​ഫെ​യോ​ടാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ർ: 22-20, 16-21, 12-21

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ജാ​പ്പ​നീ​സ് താ​രം അ​കാ​നെ യാ​മ​ഗു​ച്ചി​യോ​ട് സി​ന്ധു പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ര​ണ്ടു വീ​തം ജ​യ​വു​മാ​യി യാ​മ​ഗു​ച്ചി​യും ചെ​ൻ യു​ഫെ​യും സെ​മി​ഫൈ​ന​ൽ​സി​ൽ ക​ട​ന്നു. ഇ​തോ​ടെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ജ​യി​ച്ചാ​ലും നി​ല​വി​ലെ ചാ​മ്പ്യ​നാ​യ സി​ന്ധു​വി​ന് മു​ന്നേ​റാ​ൻ സാ​ധി​ക്കി​ല്ല.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ഗ്രൂ​പ്പി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ചൈ​ന​യു​ടെ ഹെ ​ബി​ങ്ജി​യ​യാ​ണ് സി​ന്ധു​വി​ന്‍റെ എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.