ക​ത്തി​യ​ട​ങ്ങാ​തെ ഗോ​ഹ​ട്ടി; ഷി​ൻ​സോ ആ​ബേ ഇ​ന്ത്യ​യി​ലേ​ക്കി​ല്ല
Friday, December 13, 2019 10:57 AM IST
ന്യൂ​ഡ​ൽ​ഹി: ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബേ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഗോ​ഹ​ട്ടി​യി​ൽ ഞാ​യ​റാ​ഴ്‍​ച ന​ട​ക്കേ​ണ്ട ഇ​ന്ത്യ-​ജ​പ്പാ​ന്‍ ഉ​ച്ച​കോ​ടി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ഉ​ച്ച​കോ​ടി സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നി​ല്ലെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ടാ​യി വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച മു​ത​ൽ ചൊ​വ്വാ​ഴ്ച​വ​രെ​യാ​ണ് ഉ​ച്ച​കോ​ടി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ‌​സോ ആ​ബെ​യു​മാ​ണ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഉ​ച്ച​കോ​ടി​യു​ടെ വേ​ദി സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഗോ​ഹ​ട്ടി​യി​ൽ ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ‌ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു.

വേ​ദി മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ത് വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് ര​വീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ‌ പ​ങ്കു​വ​യ്ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​സാ​മി​ലെ ര​ണ്ടി​ട​ങ്ങ​ളി​ല്‍ ക​ര്‍​ഫ്യൂ​വി​ല്‍ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും റ​ദ്ദാ​ക്കി​യ വി​മാ​ന, ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ഇ​തു​വ​രെ പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. ആ​സാ​മി​ലെ​യും ത്രി​പു​ര​യി​ലെ​യും എ​ല്ലാ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.