സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ൽ എ​ക്സൈ​സി​ന്‍റെ ല​ഹ​രി പ​രി​ശോ​ധ​ന
Friday, December 13, 2019 11:55 AM IST
കൊ​ച്ചി: സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ൽ എ​ക്സൈ​സ് ല​ഹ​രി പ​രി​ശോ​ധ​ന തു​ട​ങ്ങി. വ്യാ​ഴാ​ഴ്ച​യാ​ണ് വി​വി​ധ ലൊ​ക്കേ​ഷ​നു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സാം ​ക്രി​സ്റ്റി ഡാ​നി​യേ​ൽ വ്യ​ക്ത​മാ​ക്കി.

ന​ട​ൻ ഷെ​യ്ൻ നി​ഗ​വും നി​ർ​മാ​താ​ക്ക​ളും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ലെ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണെ​ന്നും എ​ക്സൈ​സ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് റെ​യ്ഡു​ണ്ടാ​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യാ​ഴാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ൽ കാ​ര്യ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഏ​തൊ​ക്കെ ലൊ​ക്കേ​ഷ​നി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് എ​ക്സൈ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​യെ​ന്നും സൂ​ച​ന​യു​ണ്ട്.

അ​തേ​സ​മ​യം സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ൽ മു​ൻ​കാ​ല​ത്തും പ​രി​ശോ​ധ​ന ന​ട​ത്താ​റു​ണ്ടെ​ന്നും അ​തു തു​ട​രു​മെ​ന്നു​മാ​ണ് എ​ക്സൈ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.