ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ ബ​ഹ​ളം; രാ​ഹു​ൽ പ​രാ​മ​ർ​ശ​ത്തി​ൽ പാ​ർ​ല​മെ​ന്‍റ് ഇ​ള​ക്കി​മ​റി​ച്ച് ബി​ജെ​പി
Friday, December 13, 2019 12:20 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്നാ​രോ​പി​ച്ച് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ബ​ഹ​ളം. ജാ​ർ‌​ഖ​ണ്ഡി​ൽ‌ തെരഞ്ഞെടുപ്പ് പ്ര​ച​ര​ണ റാ​ലി​ക്കി​ടെ രാ​ഹു​ൽ ന​ട​ത്തി​യ "റേ​പ് ഇ​ൻ ഇ​ന്ത്യ' എ​ന്ന പ​രാ​മ​ർ​ശ​മാ​ണ് ബ​ഹ​ള​ത്തി​നി​ട​യാ​ക്കി​യ​ത്. കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യാ​ണ് ലോ​ക്സ​ഭ​യി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യെ ശി​ക്ഷി​ക്ക​ണ​മെ​ന്ന് സ്മൃ​തി ഇ​റാ​നി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ​യി​ലെ സ്ത്രീ​ക​ളെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്ക​ണ​മെ​ന്ന് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു നേ​താ​വ് വ്യ​ക്ത​മാ​യ ആ​ഹ്വാ​നം ന​ൽ​കു​ന്ന​ത്. ഇ​താ​ണോ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​ന്ദേ​ശ​മെ​ന്ന് സ്മൃ​തി ഇ​റാ​നി ചോ​ദി​ച്ചു. അ​ദ്ദേ​ഹ​ത്തെ ശി​ക്ഷി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​തി​നെ​തി​രെ ഭ​ര​ണ​പ​ക്ഷാം​ഗ​ങ്ങ​ളും ശ​ബ്ദം ഉ​യ​ർ​ത്തി ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി. ഇ​തോ​ടെ ലോ​ക്സ​ഭ ബ​ഹ​ള​ത്തി​ൽ മു​ങ്ങി.

സ്മൃ​തി ഇ​റാ​നി​ക്കു പി​ന്നാ​ലെ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗും മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി​യും വി​ഷ​യം ഉ​ന്ന​യി​ച്ചു. രാ​ഹു​ൽ സ​ഭ​യി​ൽ മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ രാ​ഹു​ൽ മാ​പ്പ് പ​റ​യേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു കോ​ൺ​ഗ്ര​സ്. പ്ര​തി​പ​ക്ഷ​ത്തി​നാ​യി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള എം​പി ക​നി​മൊ​ഴി​യാ​ണ് സം​സാ​രി​ച്ച​ത്. രാ​ഹു​ൽ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​ക്ര​മ​പ​ര​മ്പ​ര​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ക​യാ​യി​രു​ന്നെ​ന്നും ക​നി​മൊ​ഴി പ​റ​ഞ്ഞു. വി​ശ​ദീ​ക​ര​ണ​ത്തി​ൽ തൃ​പ്ത​രാ​കാ​തെ ഭ​ര​ണ​പ​ക്ഷ​ത്തെ വ​നി​താ അം​ഗ​ങ്ങ​ൾ സ്മൃ​തി ഇ​റാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹ​ളം തു​ട​ർ​ന്നു. ഇ​തി​നു പി​ന്നാ​ലെ രാ​ജ്യ​സ​ഭ​യി​ലും ഇ​തേ വി​ഷ​യം ഉ​ന്ന​യി​ച്ച് ഭ​ര​ണ​പ​ക്ഷം ബ​ഹ​ളം ഉ​ണ്ടാ​ക്കി.

ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ രാ​ജ്യ​ത്ത് പെ​ൺ​കു​ട്ടി​ക​ൾ​ക്കെ​തി​രെ അ​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രാ​മ ർ​ശം. "മേ​ക് ഇ​ൻ ഇ​ന്ത്യ' എ​ന്ന് ന​രേ​ന്ദ്ര മോ​ദി പ​റ​യു​ന്നു, എ​ന്നാ​ൽ ഇ​പ്പോ​ൾ നി​ങ്ങ​ൾ എ​വി​ടെ​വേ​ണ​മെ​ങ്കി​ലും നോ​ക്കൂ ഇ​ത് "റേ​പ് ഇ​ൻ ഇ​ന്ത്യ'​യാ​യി​രി​ക്കു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മോ​ദി​യു​ടെ എം​എ​ൽ​എ ഒ​രു പെ​ൺ​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. ഇ​തി​നു ശേ​ഷം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. മോ​ദി ഇ​തു സം​ബ​ന്ധി​ച്ച് ഒ​രു വാ​ക്കു പോ​ലും പ​റ​ഞ്ഞി​ട്ടി​ല്ല- രാ​ഹു​ൽ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.