ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: ഉ​ത്ത​ര​വ് ഇ​ന്നി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി
Friday, December 13, 2019 12:28 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ളി​ൽ ഉ​ത്ത​ര​വ് ഇ​ന്നി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ഹ്ന ഫാ​ത്തി​മ, ബി​ന്ദു അ​മ്മി​ണി എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ളാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ.​ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഇ​ന്ന് പ​രി​ഗ​ണി​ച്ച​ത്.

യു​വ​തീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ വി​ധി വി​ശാ​ല ബെ​ഞ്ചി​ന് കോ​ട​തി വി​ട്ട​ത​ല്ലേ​യെ​ന്നും വി​ശാ​ല ബെ​ഞ്ച് വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കാ​നും ഹ​ർ​ജി​ക്കാ​രോ​ട് ചീ​ഫ് ജ​സ്റ്റീ​സ് നി​ർ​ദ്ദേ​ശി​ച്ചു.

രാ​ജ്യ​ത്തി​ന് നി​ല​വി​ൽ സ്ഫോ​ട​നാ​ത്മ​ക​മാ​യ സ്ഥി​തി​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. സ്ഥി​തി വ​ഷ​ളാ​ക്കാ​ൻ കോ​ട​തി ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും സ​മാ​ധാ​ന​ത്തോ​ടെ അ​ന്തി​മ വി​ധി വ​രും വ​രെ കാ​ത്തി​രി​ക്കാ​നും സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു.

വി​ശാ​ല ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ യു​വ​തി​ക​ൾ​ക്ക് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് സം​ര​ക്ഷ​ണം ല​ഭി​ക്കും. യു​വ​തീ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച വി​ഷ​യം പ​രി​ഗ​ണി​ക്കാ​ൻ വി​ശാ​ല ബെ​ഞ്ച് ഉ​ട​ൻ രൂ​പീ​ക​രി​ക്കു​മെ​ന്നും സു​പ്രീം​കോ​ട​തി അ​റി​യി​ച്ചു.

യു​വ​തീ​പ്ര​വേ​ശ​ന വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ബി​ന്ദു അ​മ്മി​ണി​യു​ടെ ആ​വ​ശ്യം. ദ​ർ​ശ​ന​ത്തി​ന് പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി​യാ​ണ് ര​ഹ്ന ഫാ​ത്തി​മ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.