ഐ​പി​എ​ൽ താ​ര​ലേ​ല​ത്തി​ൽ 332 ക​ളി​ക്കാ​ർ
Friday, December 13, 2019 3:23 PM IST
മും​ബൈ: 2020 ഐ​പി​എ​ൽ സീ​സ​ണി​ന് മു​ന്നോ​ടി​യാ​യു​ള്ള താ​ര​ലേ​ല​ത്തി​ൽ 332 താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി പ​ട്ടി​ക പു​റ​ത്തി​റ​ക്കി. 997 താ​ര​ങ്ങ​ളാ​ണ് ഐ​പി​എ​ൽ ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. എ​ട്ട് ഫ്രാ​ഞ്ചൈ​സി​ക​ൾ സ​മ​ർ​പ്പി​ച്ച ചു​രു​ക്ക​പ​ട്ടി​ക പ്ര​കാ​രം അ​ന്തി​മ പ​ട്ടി​ക​യി​ൽ 332 ക​ളി​ക്കാ​ർ ഉ​ൾ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കാ​യു​ള്ള താ​ര​ലേ​ലം ഡി​സം​ബ​ർ 19ന് ​കോ​ൽ​ക്ക​ത്ത​യി​ൽ ന​ട​ക്കും.

ര​ണ്ടു കോ​ടി അ​ടി​സ്ഥാ​ന വി​ല​യു​ള്ള ഏ​ഴ് താ​ര​ങ്ങ​ളാ​ണ് ചു​രു​ക്ക​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​വ​രെ​ല്ലാം വി​ദേ​ശ താ​ര​ങ്ങ​ളാ​ണ്. 1.5 കോ​ടി അ​ടി​സ്ഥാ​ന​വി​ല​യു​ള്ള 10 താ​ര​ങ്ങ​ളി​ൽ റോ​ബി​ൻ ഉ​ത്ത​പ്പ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ താ​രം. ഒ​രു കോ​ടി അ​ടി​സ്ഥാ​ന​വി​ല​യു​ള്ള 23 താ​ര​ങ്ങ​ൾ ലേ​ല​ത്തി​ലു​ണ്ട്. ഇ​വ​രി​ൽ മൂ​ന്ന് പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്.

സ​ച്ചി​ൻ ബേ​ബി, വി​ഷ്ണു വി​നോ​ദ്, ജ​ല​ജ് സ​ക്സേ​ന തു​ട​ങ്ങി​യ കേ​ര​ള ര​ഞ്ജി താ​ര​ങ്ങ​ളും താ​ര​ലേ​ല​പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.