ആ​സാം അ​ശാ​ന്തം; ഇ​ന്ത്യ-​ജ​പ്പാ​ൻ ഉ​ച്ച​കോ​ടി മാ​റ്റി
Friday, December 13, 2019 3:29 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ആ​സാ​മി​ൽ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ഗോ​ഹ​ട്ടി​യി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഇ​ന്ത്യ-​ജ​പ്പാ​ൻ ഉ​ച്ച​കോ​ടി മാ​റ്റി​വ​ച്ചു. അ​ടു​ത്തു​ത​ന്നെ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും സ്വീ​കാ​ര്യ​മാ​യ മ​റ്റൊ​രു തീ​യ​തി​യി​ൽ ഉ​ച്ച​കോ​ടി ന​ട​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച മു​ത​ൽ ചൊ​വ്വാ​ഴ്ച​വ​രെ​യാ​യി​രു​ന്നു ഉ​ച്ച​കോ​ടി തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ച്ച​ക്കോ​ടി മാ​റ്റി​വ​ച്ചേ​ക്കു​മെ​ന്ന് നേ​ര​ത്തെ ജാ​പ്പ​നീ​സ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ​സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ഗോ​ഹ​ട്ടി​യി​ൽ‌ സ​ന്ദ​ർ​ശ​നം ന​ട​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു. ക​ലാ​പ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം മാ​റ്റി​വ​യ്ക്കു​ന്ന​താ​വും ഉ​ചി​ത​മെ​ന്ന നി​ര്‍​ദേ​ശം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജ​പ്പാ​ന്‍ സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ്ലാ​ദേ​ശ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ.​കെ അ​ബ്ദു​ൾ മേ​മ​നും ആ​ഭ്യ​ന്ത്ര​മ​ന്ത്രി അ​സ​ദു​സ​മാ​ൻ ഖാ​നും ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ത​ങ്ങ​ളു​ടെ യാ​ത്ര റ​ദ്ദാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ്ലാ​ദേ​ശ് അ​സി. ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍​ക്ക് നേ​രെ ഗോഹട്ടിയിൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തും ബം​ഗ്ലാ​ദേ​ശി​നെ ചൊ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​സി. ഹൈ​ക്ക​മ്മീ​ഷ​ണ​റു​ടെ കാ​റി​ന് നേ​രെ ഗോഹട്ടിയിൽ പ്ര​ക്ഷോ​ഭ​കാ​രി​ക​ള്‍ ക​ല്ലേ​റ് ന​ട​ത്തി​യ​താ​യി ബം​ഗ്ലാ​ദേ​ശ് ഇ​ന്ന​ലെ ഇ​ന്ത്യ​യോ​ട് പ​രാ​തി​പ്പെ​ട്ടി​രു​ന്നു. വി​ഷ​യ​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശ് വി​ദേ​ശ​കാ​ര്യ​സെ​ക്ര​ട്ട​റി ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു വ​രു​ത്തി പ്ര​തി​ഷേ​ധ​മ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.