പാ​ലാ​രി​വ​ട്ടം അ​പ​ക​ടം: നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Friday, December 13, 2019 3:41 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ട​ത്ത് റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ ബൈ​ക്ക് യാ​ത്രി​ക​ൻ ലോ​റി ക​യ​റി മ​രി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. എ​ഞ്ചി​നീ​യ​ർ​മാ​രാ​യ ഇ.​പി സൈ​ന​ബ, സൂ​സ​ൻ സോ​ള​മ​ൻ തോ​മ​സ്, പി.​കെ ദീ​പ, കെ.​എ​ൻ സു​ർ​ജി​ത് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പി​ഡ​ബ്ല്യൂ​ഡി വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തോ​ട് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

പാ​ലാ​രി​വ​ട്ടം അ​പ​ക​ട​ത്തി​ൽ ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ‌​ശി​ച്ചി​രു​ന്നു. റോ​ഡു​ക​ളു​ടെ നി​ല​വി​ലെ സ്ഥി​തി​യ​റി​യാ​ൻ കോ​ട​തി അ​മി​ക്യ​സ് ക്യൂ​റി​യെ നി​യ​മി​ക്കു​ക​യും ചെ​യ്തു. മൂ​ന്ന് അ​ഭി​ഭാ​ഷ​ക​രെ​യാ​ണ് അ​മി​ക്യ​സ് ക്യൂ​റി​യാ​യി നി​യ​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.