യ​ദു​ലാ​ലി​ന്‍റെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷം ന​ൽ​കു​മെ​ന്ന് സ​ർ​ക്കാ​ർ; എ​ത്ര​പേ​ര്‍​ക്ക് കൊ​ടു​ക്കു​മെ​ന്ന് കോ​ട​തി
Friday, December 13, 2019 4:16 PM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം അ​പ​ക​ട​ത്തി​ൽ മ​രി​ച്ച യ​ദു​ലാ​ലി​ന്‍റെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് സ​ർ​ക്കാ​ർ. ഹൈ​ക്കോ​ട​തി​യി​ലാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ​ര്‍​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ എ​ജി​യാ​ണ് യ​ദു​ലാ​ലി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് കോ​ട​തി​യി​ൽ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ എ​ത്ര​പേ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ പ​ത്തു​ല​ക്ഷം രൂ​പ ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ പ്ര​തി​ക​ര​ണം. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​മാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ നാ​ണ​ക്കേ​ടു​കൊ​ണ്ട് ത​ല​കു​നി​ക്കു​ന്നെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. മ​രി​ച്ച യ​ദു​ലാ​ലി​ന്‍റെ കു​ടും​ബ​ത്തോ​ട് മാ​പ്പ് പ​റ​യു​ന്ന​താ​യും കോ​ട​തി പ​റ​ഞ്ഞു. കൊ​ച്ചി യി​ലെ റോ​ഡു​ക​ളു​ടെ നി​ല​വി​ലെ സ്ഥി​തി​യ​റി​യാ​ൻ കോ​ട​തി അ​മി​ക്യ​സ് ക്യൂ​റി​യെ നി​യ​മി​ച്ചു. മൂ​ന്ന് അ​ഭി​ഭാ​ഷ​ക​രെ​യാ​ണ് അ​മി​ക്യ​സ് ക്യൂ​റി​യാ​യി നി​യ​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.