പൗരത്വ ബിൽ: ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്രതിഷേധം; വി​ദ്യാ​ര്‍​ഥി​ക​ളും പോ​ലീ​സും ഏ​റ്റു​മു​ട്ടി
Friday, December 13, 2019 6:23 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ ജാ​മി​യ മി​ല്ലി​യ ഇ​സ്ലാ​മി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും പോ​ലീ​സും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം. പ്ര​തി​ഷേ​ധം ന​ട​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് നേ​രെ പോ​ലീ​സ് ക​ണ്ണീ​ര്‍​വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യും ലാ​ത്തി​വീ​ശു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.

പോ​ലീ​സി​നെ​തി​രെ ക​ല്ലേ​റു​ണ്ടാ​യെ​ന്നും ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ പോ​കു​ന്ന​തി​നി​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ത​ട​ഞ്ഞു. ഇ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്.

പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് പ​ട്ടേ​ൽ ചൗ​ക്, ജ​ൻ​പ​ത് എ​ന്നി മെ​ട്രോ സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.