പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് യു​എ​ൻ
Friday, December 13, 2019 7:01 PM IST
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​യു​ടെ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ കു​റി​ച്ച് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന് യു​എ​ൻ. ബി​ല്ലി​നെ കു​റി​ച്ച് പൊ​തു​സ​മൂ​ഹം ഉ​യ​ർ​ത്തു​ന്ന ആ​ശ​ങ്ക യു​എ​ന്നി​നു​മു​ണ്ടെ​ന്ന് സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ട​റ​സ് പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ന​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് യു​എ​ൻ പ​രാ​മ​ർ​ശം. അ​ഫ്ഗാ​നി​സ്ഥാ​ൻ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഇ​ന്ത്യ​യി​ലെ​ത്തി​യ മു​സ്‌​ലിം​ക​ൾ ഒ​ഴി​കെ​യു​ള്ള ആ​റ് മ​ത വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട​വ​ർ​ക്ക് പൗ​ര​ത്വം ന​ൽ​കു​ന്ന​താ​ണ് ബി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.