വ​ഞ്ചി​യൂ​ര്‍ കോ​ട​തി​യി​ല്‍ മ​ജി​സ്ട്രേ​റ്റി​നെ ത​ട​ഞ്ഞ സം​ഭ​വം; കേ​സ് പി​ൻ​വ​ലി​ച്ചു
Friday, December 13, 2019 7:25 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ര്‍ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​ർ​ക്കെ​തി​രാ​യ കേ​സ് മ​ജി​സ്ട്രേ​റ്റ് ദീ​പ മോ​ഹ​ൻ പി​ൻ​വ​ലി​ച്ചു. കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് മ​ജി​സ്ട്രേ​റ്റ് പോ​ലീ​സി​നെ അ​റി​യി​ച്ചു.

ചേ​മ്പ​റി​ല്‍ ക​യ​റി ബ​ഹ​ളം വ​യ്ക്കു​ക​യും കോ​ട​തി മു​റി​യി​ല്‍ ത​ന്നെ പൂ​ട്ടി​യി​ടു​ക​യും ചെ​യ്ത അ​ഭി​ഭാ​ഷ​ക​ർ​ക്കെ​തി​രെ​യാ​ണ് മ​ജി​സ്ട്രേ​റ്റ് കേ​സ് ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ ബാ​ർ അ​സോ​സി​യേ​ഷ​ൻ മാ​പ്പു പ​റ​ഞ്ഞി​രു​ന്നു. മ​ജി​സ്‌​ട്രേ​റ്റ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ 12 അ​ഭി​ഭാ​ഷ​ക​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ് എ​ടു​ത്തി​രു​ന്ന​ത്.

വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സും ഇ​ട​പെ​ട്ടി​രു​ന്നു. മ​ജി​സ്ട്രേ​റ്റി​നെ ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള തീ​രു​മാ​നം ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​ര്‍ പി​ന്‍​വ​ലി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.