രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് സ​മാ​പ​നം; സു​വ​ർ​ണ​ച​കോ​രം ജ​പ്പാ​നി​ലേ​ക്ക്
Friday, December 13, 2019 7:53 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​രു​പ​ത്തി​നാ​ലാ​മ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് സ​മാ​പ​ന​മാ​യി. തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ള​യു​ടെ പു​ര​സ്കാ​ര​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി പു​ര​സ്കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

സു​വ​ർ​ണ​ച​കോ​ര പു​ര​സ്കാ​രം ജ​പ്പാ​ൻ ചി​ത്രം ക​ര​സ്ഥ​മാ​ക്കി. ജാ​പ്പ​നീ​സ് സി​നി​മ ദെ ​സെ ന​ത്തിം​ഗ് സ്റ്റ​യ്സ് ദ ​സെയി​മിനാ​ണ് സു​വ​ണ​ച​കോ​രം. ഫി​പ്ര​സി പു​ര​സ്കാ​രം ഫ്ര​ഞ്ച് ചി​ത്ര​മാ​യ ക​മി​ലേ നേ​ടി.

ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​ക്ക് പ്ര​ത്യേ​ക പു​ര​സ്കാ​രം ല​ഭി​ച്ചു. കു​ന്പ​ള​ങ്ങി നൈ​റ്റ്സി​നും പ്ര​ത്യേ​ക പ​രാ​മ​ർ​ശം ല​ഭി​ച്ചു. നെ​റ്റ് പാ​ക്ക് പു​ര​സ്കാ​രം ഡോ​ക്ട​ർ ബി​ജു​വി​ന്‍റെ വെ​യി​ൽ​മ​ര​ങ്ങ​ൾ​ക്ക് ല​ഭി​ച്ചു.

മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം ബ്ര​സീ​ലി​ൻ സം​വി​ധാ​യി​ക അ​ല​ൻ ഡെ​ബ​ർ​ട്ടോ​വി​നാ​ണ്. ചി​ത്രം- പാ​ക്ക​റേ​റ്റ്. ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് പു​ര​സ്കാ​രം അ​ർ​ജ​ന്‍റീ​ന​യ​ൻ സം​വി​ധാ​യ​ക​ൻ ഫെ​ർ​നാ​ഡോ സോ​ലാ​ന​സി​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.