ഫ്രാ​ൻ​സി​സ് പാ​പ്പ​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ ഗാ​യ​ക സം​ഘ​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ളും
Friday, December 13, 2019 8:48 PM IST
ല​ണ്ട​ൻ: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ 83-ാം ജ​ന്മ​ദി​നം ഡി​സം​ബ​ർ പ​തി​നേ​ഴി​ന് ആ​ഘോ​ഷി​ക്ക​പ്പെ​ടു​മ്പോ​ൾ, ഗാ​യ​ക​സം​ഘ​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ളും. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഹോ​ങ്കോം​ഗി​ലും മ​ക്കാ​വു​വി​ലും ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള സം​ഗീ​ത​ജ്ഞ​രെ പ​ങ്കെ​ടുപ്പി​ച്ചു​കൊ​ണ്ടു ന​ട​ത്തു​ന്ന സം​ഗീ​ത നി​ശ​യി​ലാ​ണ് ര​ണ്ടു മ​ല​യാ​ളി​ക​ളും ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​സ്ട്രി​യ​യി​ൽ സം​ഗീ​ത​ത്തി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന ദി​വ്യ കാ​രു​ണ്യ മി​ഷ​ന​റി(​എം​സി​ബി​എ​സ്)​സ​ഭാം​ഗ​മാ​യ ഫാ. ​വി​ൽ​സ​ൺ മേ​ച്ചേ​രി​യും വ​യ​ലി​നി​സ്റ്റും ഗ്രാ​മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ മ​നോ​ജ് ജോ​ർ​ജി​നു​മാ​ണ് ഈ ​ഭാ​ഗ്യം കൈ​വ​ന്നി​രി​ക്കു​ന്ന​ത്. ചൈ​ന​യി​ൽ മി​ഷ​ണ​റി​യാ​യ ക്ല​രീ​ഷ്യ​ൻ വൈ​ദി​ക​ൻ ജി​ജോ ക​ണ്ടം​കു​ള​ത്തി വ​ഴി​യാ​ണ് ഫാ. ​വി​ൽ​സ​ന്‍റെ അ​ധ്യാ​പി​ക അം​ഗ​മാ​യ ഓ​സ്ട്രി​യ​യി​ലെ ചേം​ബ​ർ ഓ​ർ​ക്ക​സ്ട്ര​യി​ലേ​ക്കു ക്ഷ​ണം ല​ഭി​ച്ച​ത്. ഈ ​ഓ​ർ​ക്ക​സ്ട്ര​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​രു​വ​രും മാ​ർ​പാ​പ്പാ​യ്ക്ക് ആ​ശം​സാ​ഗാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.

പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ചി​രു​ന്ന സ്റ്റെ​ഡ​ല്ലാ എ​ന്ന യൂ​റോ​പ്യ​ൻ സം​ഗീ​ത​ജ്ഞ​ന്‍റെ ""പി​യെ​ത്താ സി​ഞ്ഞോ​രെ’’ എ​ന്ന ഇ​റ്റാ​ലി​യ​ൻ ഗാ​ന​മാ​ണ് ഫാ. ​വി​ൽ​സ​ൺ ആ​ല​പി​ക്കു​ന്ന​ത്. സം​ഗീ​ത​ജ്​ഞ​നാ​യ മ​നോ​ജ് ജോ​ർ​ജ് ""ബേ​ണിം​ഗ് ലാ​ഫ്’’​എ​ന്ന പ്ര​ത്യേ​ക​മാ​യ ഒ​രു കൃ​തി, ഭാ​ര​തീ​യ സം​സ്കാ​ര​ത്തെ​യും ഇ​ഴ​ചേ​ർ​ത്ത് ""ജോ​ഗ്’’ എ​ന്ന രാ​ഗ​ത്തി​ൽ ക്ര​മീ​ക​രി​ച്ച് അ​വ​ത​രി​പ്പി​ക്കും. പൂ​ർ​വ​ഭാ​ഗ്യം തേ​ടി​യെ​ത്തി​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ഫാ. ​വി​ൽ​സ​നും മ​നോ​ജ് ജോ​ർ​ജും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.