പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ന്നു; ബം​ഗാ​ളി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ഗ്നി​ക്കി​ര​യാ​ക്കി
Friday, December 13, 2019 9:47 PM IST
കോ​ൽ​ക്ക​ത്ത: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ​ശ്ചി​മ​ബം​ഗാ​ളി​ലും പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ന്നു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ മു​ർ​ഷി​ദാ​ബാ​ദി​ൽ പ്ര​തിഷേധക്കാർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ഗ്നി​ക്കി​ര​യാ​ക്കി. പ്ര​തി​ഷേ​ധം ത​ട​യാ​ൻ ശ്ര​മി​ച്ച ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ്രതിഷേധക്കാർ ത​ല്ലി​ച്ച​ത​ച്ചു.

മു​ർ​ഷി​ദാ​ബാ​ദി​ലെ ബെ​ൽ​ദാ​ങ്ക റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ അ​ഗ്നി​ക്കി​ര​യാ​ക്കി​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ഓ​ഫീ​സും മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​യി. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

അതേസമയം പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ബം​ഗാ​ളി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ​താ​ണെ​ങ്കി​ൽ​പോ​ലും ഭേ​ദ​ഗ​തി നി​യ​മം ത​ങ്ങ​ൾ ന​ട​പ്പാ​ക്കി​ല്ല. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഇ​ന്ത്യ​യെ വി​ഭ​ജി​ക്കു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു.

ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം സം​സ്ഥാ​ന​ത്തെ ഒ​രു വ്യ​ക്തി​ക്കു പോ​ലും രാ​ജ്യം വി​ടേ​ണ്ടി​വ​രി​ല്ലെ​ന്നും മ​മ​ത വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.