മെസിക്ക് ഇരട്ട ഗോൾ; സമനില തെറ്റാതെ ബ്ലാസ്റ്റേഴ്സ്
Friday, December 13, 2019 10:46 PM IST
കൊ​ച്ചി: ഐ​എ​സ്എ​ല്ലി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. 74 മി​നി​റ്റ് വ​രെ ര​ണ്ട് ഗോ​ളി​ന് മു​ന്നി​ൽ​നി​ന്ന ജം​ഷ​ഡ്പു​രി​നെ​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സ​മ​നി​ലയിൽ പി​ടി​ച്ചുകെട്ടിയത്.

ആ​ദ്യ പ​കു​തി​യി​ൽ മ​ങ്ങി​യ പ്ര​ക​ട​ന​മാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റേ​ത്. ആ​ദ്യ പ​കു​തി​യു​ടെ 38-ാം മി​നി​റ്റി​ൽ​ത​ന്നെ ജം​ഷ​ഡ്പു​ർ ആ​ദ്യ ഗോ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. പെ​നാ​ൽ​റ്റി​യി​ലൂ​ടെ പി​റ്റി​യാ​ണ് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ടാം പ​കു​തി​യി​ൽ പ​ക​ര​ക്കാ​ര​നാ​യി എ​ത്തി​യ മ​ല​യാ​ളി താ​രം സി.​കെ. വി​നീ​താ​ണ് ജം​ഷ​ഡ്പു​രി​ന്‍റെ ലീ​ഡ് ഉ​യ​ർ​ത്തി​യ​ത്. 71-ാം മി​നി​റ്റി​ലാ​യി​രു​ന്നു വി​നീ​തി​ന്‍റെ ഗോ​ൾ. ഇ​തോ​ടെ കേ​ര​ളം ഉ​ണ​ർ​ന്നു ക​ളി​ച്ചു.

75-ാം മി​നി​റ്റി​ൽ ഒ​രു ഗം​ഭീ​ര ഹെ​ഡ​റി​ലൂ​ടെ മെ​സി കേ​ര​ള​ത്തെ ക​ളി​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്നു. പി​ന്നീ​ട് 87-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യും മെ​സി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു. എ​ട്ട് ക​ളി​യി​ൽ​നി​ന്ന് ഏ​ഴ് പോ​യി​ന്‍റു​മാ​യി ഏ​ഴാം സ്ഥാ​ന​ത്താ​ണ് കേ​ര​ളം. ജം​ഷ​ഡ്പു​ർ മൂ​ന്നാം സ്ഥാ​ന​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.