പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ അ​ടി​സ്ഥാ​ന​പ​ര​മാ​യി വി​വേ​ച​ന​പ​ര​മെ​ന്ന് യു​എ​ൻ
Friday, December 13, 2019 11:39 PM IST
ജ​നീ​വ: ഇ​ന്ത്യ​യി​ലെ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ യു​എ​ൻ രംഗത്ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ അ​ടി​സ്ഥാ​ന​പ​ര​മാ​യി വി​വേ​ച​ന​പ​ര​മെ​ന്ന് യു​എ​ൻ മ​നു​ഷ്യ​വാ​കാ​ശ വി​ഭാ​ഗം മേ​ധാ​വി മി​ഷേ​ല്‍ ബാ​ച്ച​ലെ​റ്റ് പറഞ്ഞു. പൗ​ര​ത്വ ബി​ല്ലി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​തി​ലും മി​ഷേ​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.

പൗ​ര​ത്വം ന​ല്‍​കു​ന്ന​തി​ല്‍ നി​ന്ന് മു​സ്‌​ലിം​ക​ളെ ഒ​ഴി​വാ​ക്കി​യ​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും യു​എ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യി​ല്‍ ആ​ശ​ങ്ക​യു​ണ്ട്. മു​സ്‌​ലിം​ക​ള്‍​ക്കെ​തി​രെ​യു​ള്ള വി​വേ​ച​ന​മാ​ണ് നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സ്വ​ഭാ​വ​മെ​ന്നും യു​എ​ന്‍ മ​നു​ഷ്യാ​വ​കാ​ശ വ​ക്താ​വ് ജെ​റ​മി ലോ​റ​ന്‍​സും വ്യ​ക്ത​മാ​ക്കി.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി സു​പ്രീം കോ​ട​തി തി​രു​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വാ​കാ​ശ ന​യ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് ഇ​ന്ത്യ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ലോ​റ​ൻ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം ബി​ല്ലി​നെ​തി​രെ രാ​ജ്യ​ത്ത് പ്ര​തി​ഷേ​ധം ക​ന​ക്കു​ക​യാ​ണ്. ആ​സാ​മി​ലും ഡ​ൽ​ഹി​യി​ലും പ​ശ്ചി​മ​ബം​ഗാ​ളി​ലും ഇ​ന്നും വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. ഡ​ൽ​ഹി​യി​ൽ ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ളും പോ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. പ​ശ്ചി​മ ബം​ഗാ​ളി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ഒ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ഗ്നി​ക്കി​ര​യാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.