ഒ​മാ​നി​ലെ വി​ദേ​ശ നി​ക്ഷേ​പ​ക​രി​ൽ ഇ​ന്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ൾ മു​ന്നി​ൽ
Saturday, December 14, 2019 6:52 AM IST
മ​സ്ക​റ്റ്: ഒ​മാ​നി​ലെ വി​ദേ​ശ നി​ക്ഷേ​പ​ക​രി​ൽ ഇ​ന്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ൾ മു​ന്നി​ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​സ്ക​റ്റ് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച വ്യാ​പാ​ര വ്യ​വ​സാ​യ സം​ഗ​മ​ത്തി​ലാ​ണ് ക​ണ​ക്കു​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ള്ള വ്യാ​പാ​ര തോ​തി​ൽ 6.7 % വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി സ്പെ​ഷ്യ​ൽ ഇ​ക്ക​ണോ​മി​ക് സോ​ൺ അ​ദ്ധ്യ​ക്ഷ​ൻ യാ​ഹ്യ സൈ​ദ് അ​ൽ ജ​ബ്‌​രി അ​റി​യി​ച്ചു.

ഒ​മാ​ൻ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ത്യ​യി​ൽ നിന്ന് 3200 ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളും സം​രം​ഭ​ക​രു​മാ​ണ് ഒ​മാ​നി​ലെ വ്യാ​പാ​ര വ്യ​വ​സാ​യ രം​ഗ​ത്തു​ള്ള​ത്. ഇ​രു​മ്പ്,സ്റ്റീ​ൽ, സി​മെ​ന്‍റ്, വ​ളം, കേ​ബി​ൾ , കെ​മി​ക്ക​ൽ​സ്, തു​ണി​ത്ത​ര​ങ്ങ​ൾ എ​ന്നി മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ നി​ക്ഷേ​പം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.