പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബിൽ: കോൺഗ്രസിന്‍റെ കൂറ്റൻ റാലിക്കൊരുങ്ങി രാം​ലീ​ല മൈ​താനം
Saturday, December 14, 2019 5:59 AM IST
ന്യൂഡൽഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി കോ​ണ്‍​ഗ്ര​സ്. ഭാ​ര​ത് ര​ക്ഷാ​റാ​ലി​യെ​ന്ന പേ​രി​ലാ​ണ് പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന​ത്. ഇ​തി​നു​ള്ള ഒ​രു​ക്കങ്ങൾ പൂ​ര്‍​ത്തി​യാ​യ​താ​യി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ ​സി വേ​ണു​ഗോ​പാ​ല്‍ ഫേ​സ്ബു​ക്കിൽ വ്യ​ക്ത​മാ​ക്കി. ആ​യി​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​റി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.

കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളെ​ല്ലാം റാ​ലി​യി​ല്‍ അ​ണി​നി​ര​ക്കും. ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, മുൻ അധ്യക്ഷൻ രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്കാ ഗാ​ന്ധി തു​ട​ങ്ങി​യ​വ​ര്‍ റാ​ലി​യു​ടെ മു​ന്‍​നി​ര​യി​ലു​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.