പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം; ഹ​ർ​ജി​ക​ൾ സു​പ്രീം കോ​ട​തി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും
Saturday, December 14, 2019 12:45 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന് എ​തി​രാ​യി ന​ൽ​കി​യ ഹ​ർ​ജി​ക​ൾ സു​പ്രീം കോ​ട​തി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഹ​ർ​ജി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ത​ള്ളി​യി​രു​ന്നു. തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് എം​പി മ​ഹു​വ മൊ​യി​ത്ര ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി നി​ല​പാ​ട​റി​യി​ച്ച​ത്.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ മു​സ്‌​ലിം ലീ​ഗ് എം​പി​മാ​രാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ്, ന​വാ​സ് ക​നി എ​ന്നി​വ​ർ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തൃ​ണ​മൂ​ൽ എം​പി ഹ​ർ​ജി ന​ൽ​കി​യ​ത്. ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​യി രു​ന്നു ഇ​ന്ന​ലെ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ മു​മ്പാ​കെ വി​ഷ​യം ഉ​ന്ന​യി​ച്ച് എം​പി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, കോ​ട​തി ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ല.

മ​ഹു​വ മൊ​യി​ത്ര​യ്ക്കു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് എം​പി ജ​യ​റാം ര​മേ​ശ്, ഒ​രു വി​ഭാ​ഗം നി​യ​മ​വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​രും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ലോ​ക്സ​ഭ​യും ബു​ധ​നാ​ഴ്ച രാ​ജ്യ​സ​ഭ​യും പാ​സാ​ക്കി​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ രാ​ഷ്‌​ട്ര​പ​തി ഒ​പ്പു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.