ശ​ബ്ദം ഉ​യ​ർ​ത്തു, മി​ണ്ടാ​തി​രു​ന്നാ​ൽ ഭ​യ​ത്തി​ന്‍റെ ഇ​രു​ട്ടി​ൽ ക​ഴി​യേ​ണ്ടി​വ​രും: പ്രി​യ​ങ്ക ഗാ​ന്ധി
Saturday, December 14, 2019 1:18 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​പ്പോ​ൾ മി​ണ്ടാ​തി​രു​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന ത​ക​ർ​ക്ക​പ്പെ​ടും. ന​മു​ക്ക് ഭ​യ​ത്തി​ന്‍റെ ഇ​രു​ട്ടി​ൽ ക​ഴി​യേ​ണ്ടി​വ​രു​മെ​ന്നും കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ‌ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ഡ​ൽ​ഹി രാം ​ലീ​ല മൈ​താ​ന​ത്ത് പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ര​ത് ബ​ച്ചാ​വോ റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ ശ​ബ്ദം ഉ​യ​ർ​ത്ത​ണ​മെ​ന്ന് രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. നി​ങ്ങ​ൾ ഈ ​രാ​ജ്യ​ത്തെ സ്നേ​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ ശ​ബ്ദ​മാ​യി മാ​റു​ക. നി​ങ്ങ​ൾ ശ​ബ്ദ​മു​യ​ർ​ത്തു​ന്നി​ല്ലെ​ങ്കി​ൽ ഭ​യ​ത്തി​ന്‍റെ ഇ​രു​ട്ടി​ൽ ക​ഴി​യാം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലും മി​ണ്ടാ​തി​രു​ന്നാ​ൽ‌ ഭ​ര​ണ​ഘ​ട​ന ന​ശി​പ്പി​ക്ക​പ്പെ​ടു​മ​ന്നും പ്രി​യ​ങ്ക മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഈ ​രാ​ജ്യം എ​ന്താ​ണ്? അ​ക്കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ അ​ധി​നി​വേ​ശ​ക്കാ​രെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ അ​ഹിം​സ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ശ​ക്തി ഉ​പ​യോ​ഗി​ച്ച ഒ​രു പ്ര​സ്ഥാ​ന​ത്തി​ൽ നി​ന്ന് ജ​നി​ച്ച രാ​ജ്യ​മാ​ണി​ത്. ഇ​ത് സ്നേ​ഹ​ത്തി​ന്‍റെ​യും അ​ഹിം​സ​യു​ടെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും രാ​ജ്യ​മാ​ണ്- പ്രി​യ​ങ്ക പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.