രാ​ഹു​ൽ സ​വ​ർ​ക്ക​റെ​ന്ന​ല്ല പേ​ര്; മാ​പ്പ് പ​റ​യി​ല്ല: രാ​ഹു​ൽ ഗാ​ന്ധി
Saturday, December 14, 2019 2:11 PM IST
ന്യൂഡൽഹി: റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മാപ്പ് പറയാൻ തന്‍റെ പേര് രാഹുൽ സവർക്കറെന്നല്ല, രാഹുൽ ഗാന്ധി എന്നാണെന്ന് രാംലീല മൈതാനിയിൽ പൗരത്വ നിയമത്തിനെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയിൽ അദ്ദേഹം പറഞ്ഞു.

ജമ്മു കാഷ്മീരും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളും നിന്നു കത്തുകയാണ്. മോദിയും അമിത് ഷായുമാണ് രാജ്യത്തോട് മാപ്പു പറയേണ്ടത്. അധികാരത്തിൽ തുടരാൻ മോദി എന്തും ചെയ്യുമെന്ന അവസ്ഥയാണെന്നും മരിച്ചാലും മാപ്പ് പറയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.